Connect with us

Hi, what are you looking for?

NEWS

കിഡ്നി സംബന്ധമായ അസുഖം മൂലം മരണപ്പെട്ട ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി അംഗൻവാടി ഒരുങ്ങുന്നു.

കോതമംഗലം: അകാലത്തിൽ പൊലിഞ്ഞു പോയ മകൾ ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി കോതമംഗലം പടിഞ്ഞാറെക്കര വാര്യത്ത് വീട്ടിൽ ആർ രാജീവ് 5 സെൻ്റ് സ്ഥലം അംഗൻവാടി നിർമ്മിക്കുന്നതിനും,അംഗൻവാടി വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി വിട്ടു നൽകി. ആർ രാജീവ് – നിർമ്മല രാജീവ് ദമ്പതികളുടെ 11 വയസ്സുള്ള മകളാണ് കിഡ്നി സംബന്ധമായ അസുഖം മൂലം മരണപ്പെട്ടത്. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 15-ാം വാർഡിൽ ഗൗരി ലക്ഷ്മി രാജീവ് സ്മാരക അംഗൻവാടിയുടെയും,കമ്മ്യൂണിറ്റി ഹാളിൻ്റെയും,അംഗൻവാടി റോഡിൻ്റെയും നിർമ്മാണോദ്ഘാടനം നടത്തി.

പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,സി പി ഐ എം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ, കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ,കെ വി തോമസ്,ഹരി എൻ വൃന്ദാവൻ,ജോർജ് അമ്പാട്ട്,ആർ രാജേഷ്,ആർ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!