Connect with us

Hi, what are you looking for?

CHUTTUVATTOM

തോളേലി എം.ഡി ഹൈസ്കൂളില്‍ സുവർണ്ണ ജൂബിലി ആഘോഷം

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എബ്രഹാം മാർ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സാജു പി പോൾ പതാക ഉയർത്തി.

സ്കൂൾ ബോർഡ് പ്രസിഡന്റ്  ഫാ.ജോബി ജോസ് തോമ്പ്ര അധ്യക്ഷത വഹിച്ചു.സുവർണ ജൂബിലിയോടനുബന്ധിച്ച് ഡോക്ടർ അനിലകുമാരി എം.സി നയിച്ച മെഗാ ക്വിസ് മത്സരത്തിൽ ഉപജില്ലയിലെ പ്രമുഖ സ്കൂളുകൾ മാറ്റുരച്ചു. ഇതിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ബസാനിയ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും, മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, കരസ്ഥമാക്കി. യു പി വിഭാഗത്തിൽ അത്താണിക്കൽ യു പി സ്കൂൾ, എൻഎസ്എസ് തൃക്കാരിയൂർ എന്നീ സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിരമിച്ച അധ്യാപക അനധ്യാപകരെ ആദരിക്കുന്നതിനായി ‘ഗുരുവന്ദനം’,പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും കലാപരിപാടികളായ ‘നാട്ടരങ്ങ് ‘എന്നിവ സംഘടിപ്പിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ മുഖ്യപ്രഭാഷണം. നിർവഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജോർജ് സ്മരണിക പ്രകാശനം നടത്തി.സീനിയർ അസിസ്റ്റന്റ് എലിസബത്ത് പോൾ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്കൂൾ മാനേജർ സാജു പി പോൾ പ്രതിഭകൾക്ക് പുരസ്കാരങ്ങളും എന്റോവ്മെന്റുകളും വിതരണം ചെയ്തു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷൻ സി.എം ബേബി, അയിരൂർ പാടം ജുമാമസ്ജിദ് ഇമാം എം.എം ഫത്ത്ഹുദ്ദീൻ റഷാദി, വേദാന്ത ചിന്തകൻ ബാബു മാനിക്കാട്ട്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ പ്രിയ സാബു, മെമ്പർമാരായ മിനി ഏലിയാസ്, കെ.വി ഫിലിപ്പോസ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് മെമ്പറായ ഷർമിന ഉബൈദ്, പൂർവ്വ അധ്യാപക പ്രതിനിധി എ. വി ഔസേഫ്, ട്രസ്റ്റി മാരായ കെ സി വർഗീസ്, എൽദോസ് മാത്യു, ട്രഷറർ ജിൻസൺ ജോയ്, സെക്രട്ടറി എൽദോ വർഗീസ്, കൈറ്റ് കോഡിനേറ്റർ എസ് എം അലിയാർ, സുവർണ്ണ ജൂബിലി സ്മരണിക എഡിറ്റർ സീതി മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഗിരീഷ് കെ.എസ്, മാതൃസംഘം ചെയർപേഴ്സൺ രാഗി ജയൻ,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അനിൽ ടി. കെ, സ്റ്റാഫ് സെക്രട്ടറി നിഷ സി. പോൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റഹീം പി. എം, ഹെഡ്മിസ്ട്രസ് അർപ്പണ സി എബ്രഹാം,  സ്കൂൾ ലീഡർ ശിവപ്രസാദ് കെ.ജിഎന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന ഹിന്ദി അധ്യാപിക സിബി വർഗീസ് മറുപടി പ്രസംഗം നടത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

error: Content is protected !!