കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ പങ്ക് CBI അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി എല്ലാ വാർഡു തലത്തിലും UDF നടത്തുന്ന ധർണ്ണയുടെ ഭാഗമായി പിണ്ടിമന 7-ാം വാർഡ് കാവുംപടിയിൽ വച്ച് നടത്തിയ ധർണ്ണ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് ജനറൽ സെക്രട്ടറി റോയി K പോൾ ഉത്ഘാടനം ചെയ്തു. പ്രസ്തുത ധർണ്ണയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സതി സുകുമാരൻ, ലൈജു പണിക്കർ ശ്രീ NCലാൽ, മത്തായി കോട്ടക്കുന്നൻ, മണി ചെമ്മനാൽ എന്നിവർ സംസാരിച്ചു.
