കോതമംഗലം :കോതമംഗലം താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ കീഴിൽ കോതമംഗലം വലിയ പള്ളിക്ക് സമീപമുള്ള ബാങ്ക് ബിൽഡിങ്ങിൽ ഗാർമെന്റ്സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ശോഭാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ സൗമ്യ രാജേഷ്, രാധ മോഹൻ, ഷാജിത, ആശ, ബീന ബിജു, സുനിത പ്രകാശ്, അനു വിജയനാഥ്, സിപിഎം ഏരിയ സെക്രട്ടറി കെ എ ജോയി, ഫാദർ എൽദോസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
