Connect with us

Hi, what are you looking for?

NEWS

നെല്‍പ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു

കല്ലൂര്‍ക്കാട്: നെല്‍പ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ തേനി ഹൈവേയ്ക്ക് സമീപം കൊച്ചുമുട്ടം ഷാജു ജോര്‍ജിന്റെ കൃഷിയിടത്തില്‍ ഒന്നര മാസം മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ടണ്‍ കണക്കിന് മാലിന്യമാണ് കല്ലൂര്‍ക്കാട് പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നീക്കിയത്. സ്ഥലം ഉടമ ഷാജു ജോര്‍ജ് സ്വന്തം ചെലവില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് മാലിന്യം നീക്കം ചെയ്തു നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നേരത്തേ കത്തു നല്‍കിയിരുന്നു. മാലിന്യത്തില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിലാസത്തിലുള്ള പാലാരിവട്ടത്തെ ഫുഡ് കോര്‍പ്പറേഷന്‍ കമ്പനിക്കും പഞ്ചായത്തില്‍നിന്ന് നേരിട്ട് കത്തു നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദിഷ്ട സമയത്തിനകം ഇതു നീക്കം ചെയ്യാത്തതിനാലാണ് പഞ്ചായത്ത് ഇടപെട്ടത്. കൊല്ലം ആസ്ഥാനമായുള്ള ഗ്രീന്‍ കേരള കമ്പനിയാണ് മാലിന്യ നീക്കം നടത്തുന്നത്. പഞ്ചായത്തി രാജ് നിയമപ്രകാരം വിവിധ വകുപ്പുകളനുസരിച്ച് ചുമത്തിയ 70,000 രൂപ പിഴയും മാലിന്യ നീക്കത്തിന് ആവശ്യമായ ചെലവുകളും സ്ഥലമുടമയില്‍നിന്നും ഫുഡ് കോര്‍പ്പറേഷന്‍ കമ്പനിയില്‍നിന്നും ഈടാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി പറഞ്ഞു. മാലിന്യത്തിന് കിലോയ്ക്ക് 10 രൂപ നിരക്കിലാണ് ഗ്രീന്‍ കേരള കമ്പനി മാലിന്യ നീക്കം നടത്തുന്നത്. മാലിന്യ നീക്കത്തിന് അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ ജാന്‍സി ജോമി, സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് സത്യഗ്രഹം നടത്തിയിരുന്നു.

You May Also Like

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട്‌ അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ...

NEWS

കോതമംഗലം : ചേലാട് സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ പുതിയ പിജി കോഴ്സുകൾ തുടങ്ങുന്നതിന് ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ബസോലിയോസ് ജോസഫ്...

NEWS

കോതമംഗലം : ചരിത്രപരമായ നിയമ ഭേദഗതികൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. വനം വന്യജീവി സംരക്ഷണ ഭേദഗതി നിയമം, ഏക കിടപ്പാട സംരക്ഷണ നിയമം, സ്വതന്ത്ര...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ്‌ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

error: Content is protected !!