കോതമംഗലം: പുതിയ ഇന്ത്യയിൽ ഗാന്ധിജിയുടെ ത്യാഗങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പാത പിന്തുടരുകയാണ്. ഗാന്ധിജിയെ കൊലചെയ്ത ആളെ ഇന്ന് ആരാധിക്കപ്പെടുന്നു എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ പറഞ്ഞു. കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു.
കെ പി ബാബു, പ്രിൻസ് വർക്കി,കെ. ഐ. ജേക്കബ്, P. S.നജീബ് എൽദോസ് കീച്ചേരി,നോബിൾ ജോസഫ്, അനൂപ് കാസിം, എം വി റെജി സത്താർ വട്ടക്കുടി, എം എ കരീം, ബിനോയ് പുളിനാട്ട്, അനൂപ് ഇട്ടൻ, ഭാനുമതി രാജു അലി കുഞ്ഞ്, അനിൽ രാമൻ നായർ, ജോളി ജോർജ്, ജോർജ് വെട്ടിക്കുഴ, ശശി കുഞ്ഞുമോൻ, തുടങ്ങിയവർ സംസാരിച്ചു.