കോതമംഗലം : സെന്റ് ജോസഫ് ധര്‍മഗിരി ഹോസ്പിറ്റലിന്റെയും കുറുപ്പംപടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് അജപാലന സമിതിയുടെയും, കെ സി വൈ എം ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുറുപ്പംപടിയിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറുപ്പംപടി ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. ജെയിംസ് കക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ മുഖ്യപ്രഭാഷണം നടത്തി. കുറുപ്പുംപടി ഇടവക അജപാലന സമിതി പ്രസിഡന്റ് ഷൈജു ഇഞ്ചക്കൽ, സെന്റ് ജോസഫ് ഹോസ്പിറ്റൽ പി ആർ ഒ ജോർജുകുട്ടി ജോയി, കെ സി വൈ എം കുറുപ്പംപടി യൂണിറ്റ് പ്രസിഡന്റ് അന്ന തോമസ് എന്നിവർ പ്രസംഗിച്ചു.
സെൻറ് ജോസഫ് ധർമഗിരി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി. കൺസൾട്ടേഷനുകൾക്ക് പുറമേ സൗജന്യമായി രക്ത പരിശോധനകൾ, ബി എം ഡി ടെസ്റ്റ്, സൗജന്യ മരുന്നു വിതരണം എന്നിവയും നടത്തപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്തവരിൽ തുടർച്ച നിർദ്ദേശിക്കപ്പെട്ടവർക്ക് വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ അറിയിച്ചു.
