കോതമംഗലം: വൈ ഡബ്ലിയു സി എ യുടെ ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴിയിൽ ദന്ത, നേത്ര, തൈറോയ്ഡ് രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ്, മുവാറ്റുപുഴ അഹല്യ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.നൂറിലധികം രോഗികൾ പങ്കെടുത്തു.ദന്ത, നേത്ര വിഭാഗങ്ങളിൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് തുടർ ചികിത്സയും സൗജന്യമായി നൽകും.
സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈ ഡബ്ലിയു സി എ പ്രസിഡന്റ് നിനു സജി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ബിൻസി തങ്കച്ചൻ,എം എൻ ബിജു, പി ആർ ശിവാനന്ദൻ,എം വി എബ്രഹാം,
വൈ ഡബ്ലിയു സി എ ഭാരവാഹികളായലിജി ഏലിയാസ്,പ്രമീള സണ്ണി, ഡോ. ഡെൻസിലി ജോസ് എന്നിവർ പ്രസംഗിച്ചു.
