കോതമംഗലം :തെക്കിനി കൃപ ആയുർവേദ ഹോസ്പിറ്റൽ DDRC, റോട്ടറി ക്ലബ് എന്നിവർ സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോക്ടർ ടി. കെ പ്രഭാകരന്റെ ചരമവാര്ഷികത്തോട് അനുബന്ധിച്ച് കോതമംഗലം തെക്കിനി കൃപ ആയുർവേദ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു ഗണേഷൻ അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി അസ്ഥിസാന്ദ്രത പരിശോധന, നേത്ര പരിശോധന, ജനറൽ മെഡിസിൻ കൂടാതെ ഡി ഡി ആർ സി ലാബുമായി സഹകരിച്ച് കുറഞ്ഞനിരക്കിൽ രക്ത പരിശോധനയും നടത്തി. തെക്കിനി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ ടി. പി, കോതമംഗലം റോട്ടറി ക്ലബ് പ്രസിഡന്റ് ബോബി പി. കുര്യാക്കോസ്, ഡോ. രോഷ്നി ഹരി, എന്നിവർ സംസാരിച്ചു.ഡോക്ടർ പ്രേരണ, അഞ്ജു, ഹോസ്പിറ്റൽ മാനേജർ പി. എം ശശികുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
