പെരുമ്പാവൂര്‍: ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിനുമായി നാല് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നാഗോണ്‍ സ്വദേശി സെയ്ഫുള്‍ ഇസ്ലാം (26), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ ബുട്ടു (50), സുജിത് മണ്ഡല്‍ (36), ജുവല്‍ (27) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭാഗത്ത്
നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ മയക്ക്മരുന്ന് വില്‍പ്പനക്കാരെ കസ്റ്റഡിലെടുത്തത്. വില്‍പ്പനയ്ക്കായി 95 കുപ്പികളിലാക്കിയാണ് ഹെറോയിന്‍
സൂക്ഷിച്ചിരുന്നത്. ആസാമില്‍ നിന്ന് പ്രതികള്‍ തീവണ്ടി മാര്‍ഗമാണ് മയക്കുമരുന്ന് പെരുമ്പാവൂരിലെത്തിച്ചത്. ഒരു കുപ്പിയ്ക്ക് 1000 രൂപ വരെയുള്ള നിരക്കിലാണ് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, എസ്.ഐമാരായ വി.വിദ്യ, എന്‍.പി ശശി, എ.എസ്.ഐ പി.എ.അബ്ദുള്‍
മനാഫ്, സീനിയര്‍ സി.പി.ഒ മാരായ ടി.എന്‍.മനോജ് കുമാര്‍ ,ടി.എ അഫ്‌സല്‍, മുഹമ്മദ് ഷാന്‍, ബെന്നി ഐസക്ക് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.