കോതമംഗലം: രൂപതയുടെ കീഴിലുള്ള കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക പുതിയതായി നിർമ്മിക്കുന്ന മതബോധന കേന്ദ്രത്തിന്റെയും നവീകരിക്കുന്ന ഇടവക കാര്യാലയത്തിൻറെയും തറക്കല്ലിടൽ ചടങ്ങ് വികാരി ജനറാൾ മോൺസിൻജർ വിൻസെൻറ് നെടുങ്ങാട്ട് നിർവ്വഹിച്ചു. ഇടവകയുടെയും ഈ പ്രദേശത്തിന്റെയും ആത്മീയവും ദൗതീകവുമായ വളർച്ചക്ക് ഈ മന്ദിരങ്ങൾ ഇടയാകട്ടെ എന്ന് അദേഹം ആശംസിച്ചു.
വികാരി ജനറാൾ ആയതിനു ശേഷം ആദ്യമായി ഇടവകയിലെത്തിയ ജനറാളച്ചന് ഇടവക സമൂഹം ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം ദിവ്യബലി അർപ്പിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. ജോസ് കടുവിനാൽ, ഫാ. ജോഷി മലക്കുടി, ഫാ. സുബിൻ കുറവക്കാട്ട് എന്നിവർ സഹകാർമ്മീകരായി.
ചടങ്ങിൽ ഫാ. ജിനോ ഇഞ്ചപ്ലാക്കൽ, ഫാ. സൈമൺ ചിറമേൽ, ഫാ. ജോസ് തച്ചുകുന്നേൽ, ഫാ. ജോർജ് കുറവക്കാട്ട് ,കീരംപറ പഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫ്, വാർഡ് മെമ്പർ വി.കെ. വർഗീസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിയുന്നു. ഇടവക വൈദീകരുടെ മധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് വൈദികരെ യോഗത്തിൽവച്ച് അനുമോദിച്ചു. തുടർന്ന് സ്നേഹവിരുന്നും നടത്തി. കൈകാരൻമാരായ മൈക്കിൾ തെക്കേകുടി, ജെയിംസ് തെക്കേക്കര, നിർമ്മാണ കമ്മിറ്റി കൺവീനർ ജോസ് കച്ചിറയിൽ , ഫൈനാസ് കമ്മിറ്റി കൺവീനർ ലൂയിസ് ചേറായിൽ മറ്റ് കമ്മിറ്റി അംഗങ്ങൾ, സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.