കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറ്റാച്ചേരി പാറ പ്രദേശത്ത് 40 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന പതിനായിരം ചതുരശ്ര അടിയിൽ അധികം വിസ്തീർണ്ണം വരുന്ന മോഡൽ MCF ന്റെ ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, വാർഡ് മെമ്പർമാരായ ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ ദിവ്യാ സലീ, പ്രിയ സന്തോഷ്, ശ്രീകല സി,ഷജി ബെസി, രാഷ്ട്രീയ പാർട്ടി പ്രതിനിധി ഷാജി വർഗീസ് എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ് എം ആർ നന്ദിയും രേഖപ്പെടുത്തി.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ താൽക്കാലികമായി സംഭരിക്കുന്നതിനും തരംതിരിക്കുന്നതിനും വേണ്ടിയാണ് എം സി എഫ് പദ്ധതി നിലവിൽ വന്നിട്ടുള്ളത്.


























































