കോതമംഗലം : എഫ് ഐ റ്റി(ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ)യുടെ പുതിയ ചെയർമാനായി ആർ അനിൽ കുമാർ ചുമതലയേറ്റു.എഫ് ഐ റ്റി യിലെത്തിയ അദ്ദേഹത്തെ മാനേജിങ്ങ് ഡയറക്ടർ ഇന്ദു വിജയൻ ഐ എഫ് എസ്,ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി,സി പി ഐ എം ആലുവ ഏരിയ സെക്രട്ടറി ഉദയകുമാർ,ജി സി ഡി എ മുൻ ചെയർമാൻ അഡ്വ.വി സലീം, കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ്, മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരും ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുത്തു.
