കോതമംഗലം: കോതമംഗലം ടൗണിനു സമീപം ശോഭനപ്പടിയിൽ ആൾത്താമസമില്ലാത്ത വീടിൻ്റെ ഗേറ്റിൽ കുടുങ്ങിയ കേഴമാനെ വനപാലകർ രക്ഷപെടുത്തി.
കൂറ്റപ്പിള്ളി ഏണസ്റ്റ് പോളിൻ്റെ വീടിൻ്റെ ഗേറ്റിലാണ് കേഴമാൻ കുടുങ്ങിയത്. ശരീരത്തിൻ്റെ പല ഭാഗത്തും മുറിവുകൾ ഉണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് RRT സംഘമെത്തി മാനിനെ പിടികൂടുകയായിരുന്നു.
