Connect with us

Hi, what are you looking for?

NEWS

വനം വകുപ്പിൻ്റെ ജീവനക്കാർക്കായിട്ടുള്ള കേരളത്തിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയം കോതമംഗലത്ത് നാടിന് സമർപ്പിച്ചു.

കോതമംഗലം: സംസ്ഥാന സർക്കാർ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു. വിവിധ സ്ഥലങ്ങളിലെ വനം വകുപ്പ് ജീവനക്കാർക്കു വേണ്ടി 2 ബ്ലോക്കുകളിലായി 20 ഫ്ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,പ്രിൻസി എൽദോസ്,കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി മാത്തച്ചൻ ഐ എഫ് എസ്,പി സി സി എഫ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസ്,പി സി സി എഫ്(പി & ഡി)ദേവേന്ദ്ര കുമാർ വർമ്മ ഐ എഫ് എസ്,തേക്കടി പി ടി ആർ ഫീൽഡ് ഡയറക്ടർ കെ ആർ അനൂപ് ഐ എഫ് എസ്,കോട്ടയം സി എഫ്(ഐ & ടി)എ രഞ്ജൻ ഐ എഫ് എസ്,മലയാറ്റൂർ ഡി എഫ് ഒ നരേന്ദ്ര ബാബു ഐ എഫ് എസ്,കോതമംഗലം ഡി എഫ് ഒ ഫ്ളയിംഗ് സ്ക്വാഡ് സാജു വർഗീസ്,ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ആർ രാഹുൽ,കെ പി എച്ച് സി സി പ്രോജക്ട് എഞ്ചിനീയർ എ എം ജബ്ബാർ,കോതമംഗലം ഡി എഫ് ഒ പി ആർ സുരേഷ് ഐ എഫ് എസ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!