പെരുമ്പാവൂർ : വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് നിഷ്ക്രിയമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി . വേങ്ങൂർ , കൂവപ്പടി പഞ്ചായത്തുകളിൽ കഴിഞ്ഞദിവസവും കൂട്ടമായി കാട്ടാനകൾ കൃഷിയിടത്തിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുകയുണ്ടായി. സൗരോർജ തൂക്കുവേലി സ്ഥാപിക്കുമെന്ന ഉറപ്പിൽ നിന്ന് വനം വകുപ്പ് പിന്നോട്ടു പോയിരിക്കുകയാണ് .കൂടുതൽ വാച്ചർ മാരെ ഈ പ്രദേശങ്ങളിൽ വിന്യസിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു . രണ്ടാഴ്ച മുമ്പാണ് കിണറ്റിൽ വീണ ആന വീണ്ടും നാട്ടിലിറങ്ങി കൃഷിഭൂമിയിൽ എത്തിയത് …വനം വകുപ്പ് നൽകുന്ന ഉറപ്പുകളെ ജനം അവജ്ഞയോടെ തള്ളിക്കളയുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ് .
ഇന്നലെ കോടനാട് കപ്രിക്കാട് ഭാഗത്ത് കുളങ്ങാട്ടിൽ ജോർജുകുട്ടിയുടെ കൃഷിഭൂമിയിൽ ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കാട്ടാനകൾ വരുത്തിയത് .കർഷകർക്ക് മടികൂടാതെ വേഗത്തിൽ നഷ്ടപരിഹാരം നൽകുന്നതിൽ വനം വകുപ്പ് അമാന്തം കാണിക്കരുത് എന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എംഎൽഎ കത്തയച്ചു ..
കാട്ടാനക്കൂട്ടം കൃഷിഭൂമി നശിപ്പിച്ച ഭൂമിയിൽ എംഎൽ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു അബീഷ് , വാർഡ് മെമ്പർ സിനി എൽദോ ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ പി പി എൽദോസ് , സാബു ആൻറണി എന്നിവരും ബിനോയി അരീക്കൽ ,സജി പാത്തിക്കൽ തുടങ്ങിയവരും സംബന്ധിച്ചു