കോതമംഗലം : കോതമംഗലത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അഭിമാനമായി മാറിയ വനിത ആശാ ലില്ലി തോമസ് എന്ന ബഹു മുഖ പ്രതിഭയെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തിരിക്കുകയാണ്. വനിതാ വങ്ങിന്റെ ടൌൺ യൂണിറ്റ് പ്രസിഡന്റ്,കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ സാമൂഹ്യ, സാംസ്കാരിക,ജീവകാരുണ്യ, സ്ത്രീ ശാക്തീകരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ശ്രീമതി ആശക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നല്ല രീതിയിൽ മുൻപോട്ട് നയിക്കുവാനും സ്ത്രീസംരംഭകർക്കു കരുത്തേകാനും കഴിയും. Mentor അക്കാദമിയുടെയും Mentor Care ഫൗണ്ടേഷൻ നറെയും മാനേജിങ് ഡയറക്ടർ കൂടിയാണ് ആശ ലില്ലി തോമസ്.
