കോതമംഗലം:- കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോതമംഗലം ഡിപ്പോയിലെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എ സി ബസ് ഡിപ്പോയ്ക്ക് അനുവദിക്കുന്നത്.
രാവിലെ 6.30 ന് പുറപ്പെടുന്ന കോതമംഗലം – തിരുവനന്തപുരം ബസ് സർവീസിനാണ് ഇനി മുതൽ എ സി ബസ് ഉപയോഗിക്കുക. പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് കോതമംഗലം- എറണാകുളം- കട്ടപ്പന സർവീസുകൾക്കായും ഉപയോഗിക്കും.
(6.50- കോതമംഗലം – എറണാകുളം ),(9.20- എറണാകുളം – കോതമംഗലം),(11.15-കോതമംഗലം-കട്ടപ്പന),(2.50-കട്ടപ്പന -കോതമംഗലം ),(5.35-കോതമംഗലം -എറണാകുളം ),(8.10-എറണാകുളം -കോതമംഗലം) എന്നി സമയങ്ങളിലാണ് കോതമംഗലം-എറണാകുളം- കട്ടപ്പന റൂട്ടുകളിൽ ലിങ്ക് ബസ് സർവീസ് നടത്തുന്നത്. എ സി ബസ് ഉൾപ്പെടെ കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിലേക്ക് ബസുകൾ അനുവദിച്ച സർക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും കോതമംഗലം പൗരാവലിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.
