കോതമംഗലം : താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റില്‍ വീണ മരങ്ങള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി.പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കൂറ്റന്‍ മരമാണ് വീണത്.ഏറെ നേരം ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.വൈദ്യുതി പോസ്റ്റും ലൈനും തകര്ന്നിട്ടു്.വാഹനങ്ങളോ കാല്‍നടക്കാരോ റോഡില്‍ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.ചെറുവട്ടൂര്‍ , തങ്കളം ഗ്രീന്‍വാലി ജംഗ്ഷന്,പിണവൂര്‍കുടി എന്നിവിടങ്ങളിലും മരങ്ങള്‍ വീണിരുന്നു.ഒരിടത്ത് നിന്ന് ഒരിടത്തേക്ക് എന്ന നിലയിലാണ് ഫയര്‍ഫോഴ്സ് പാഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥിതി തന്നെ യായിരുന്നു.
