പോത്താനിക്കാട്: കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് കൃഷിഭവന് മുന്‍പില്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് ലോകബാങ്ക് നല്‍കിയ 139 കോടി രൂപ സര്‍ക്കാര്‍ വക മാറ്റിയതിലും പ്രേതിഷേധിച്ച് നടത്തിയ ധര്‍ണ കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്‌കോട്ട് ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡന്റ് കെ വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ആശ ജിമ്മി, സന്തോഷ് ഐസക്, ജോസ് മേലേത്ത്, ടൈഗ്രിസ് ആന്റണി, ഷാജി ചെനയപ്പിള്ളില്‍, ഷാന്‍ മുഹമ്മദ്, ഡൊമിനിക് നെടുങ്ങാട്ട്, സാലി അയ്പ്, ജിനു മാത്യു, ഡോളി സജി, ടി എ കൃഷ്ണന്‍കുട്ടി, സാബു വര്ഗീസ്, ബാബു പടിഞ്ഞാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.
