കോതമംഗലം : കർഷക സംഘടനയായ ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) നവീകരിച്ച സെൻട്രൽ കമ്മറ്റി ഓഫീസ് കുട്ടംപുഴയിൽ ഹൈക്കോടതി അഭിഭാഷകൻ . ജോണി കെ ജോർജ്ജ് ഉത്‌ഘാടനംചെയ്തു. ലീഗൽ സെൽ, മീഡിയ, ഓർഗനൈസേഷൻ അടക്കമുള്ള മറ്റ് വിഭാഗങ്ങൾക്കും പ്രവർത്തിക്കുവാനുനുള്ള ഒരു ഏകീകൃത സംവിധാനമാണ് സെൻട്രൽ ഓഫീസിൽ ഒരുക്കിയിരിക്കുക.
ഓഫീസിൻറ്റെ ഭാഗമായിട്ടുള്ള ലീഗൽ സെൽ NH -85, കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കേസുകൾ അടക്കം (നേര്യമംഗലം – വാളറ റോഡ് വികസനം) നടത്തിവരുന്ന ഫാം ലീഗൽ അഡ്വൈസർ അഡ്വ. ബിജോ ഫ്രാൻസിസും, കമ്മ്യൂണിക്കേഷൻ വിഭാഗത്തിനായി ഒരുക്കിയിരിക്കുന്ന ഓഫീസ് വനം വകുപ്പിനെതിരെ ‘റീ ബിൽഡ് കേരള’ സ്വയം പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റയാൾ പോരാട്ടം നടത്തുന്ന മെയ്മോൾ ഡേവിസും നിർവ്വഹിച്ചു.കണ്ണൂർ ജില്ലയിലെ ആറളം അടക്കമുള്ള ആദിവാസി മേഖലകളിൽ കാർഷിക കേരളത്തിൻറ്റെ സങ്കടങ്ങൾക്ക് പരിഹാരം കാണാൻ സമാനതകൾ ഇല്ലാത്ത പോരാട്ടം നടത്തിവരുന്ന ശ്രി. പോൾ മാത്യൂസ് വയനാട് ഉൽഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ഫാ. ജോസ് ചിറപ്പറമ്പിൽ, ഫാ. അരുൺ വലിയതാഴത്ത്, ഫാ. സിബി ഇടപ്പുളവൻ, അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഇടുക്കി ജില്ലാ വൈസ് പ്രസിഡൻറ്റ് പി എം ബേബി, ഡയസ് പുല്ലൻ, ജോളി കാലായിൽ,ഫാം ചെയർമാൻ ശ്രി. ജോണി മാത്യു പൊട്ടൻകുളം, ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രഷറർ ശ്രി. ബബിൻ ജെയിംസ്, ഗവേർണിംഗ് ബോഡി അംഗങ്ങൾ, ജില്ലാ പ്രസിഡൻറ്റ് ശ്രി. റോയി എബ്രഹാം, സെക്രട്ടറി സജി ജോസ്, ബിനു വത്സൻ, ഷിബു തോമസ്, സിബി മാത്യു, ജോബിൻ ജോസഫ്, ബേസിൽ കൊച്ചേരി തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നവീകരിച്ച ഓഫീസിൻറ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
