കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽനിന്ന് ഈ വർഷം വിരമിക്കുന്ന അനധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോളേജ് മാനേജുമെൻ്റും, സ്റ്റാഫും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. കോളേജിലെ ഹെഡ് അക്കൗണ്ടന്റ് ബോസ് വർഗീസ്, ഹെർബേറിയം കീപ്പർ ഷിബു പി. പി എന്നിവരാണ് വിരമിക്കുന്നത്. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ അധ്യാപക- അനധ്യാപകരും വിദ്യാർത്ഥികളും വിരമിച്ച അധ്യാപക- അനധ്യാപകരും കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കടുത്തു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഡോ. സിജു തോമസ് ടി, ടി.ഇ. കുര്യാക്കോസ്, ദീപു വി.ഇ. എന്നിവർ യാത്രയയപ്പു യോഗത്തിൽ സംസാരിച്ചു
