കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ എയ്ഡഡ് സ്കൂൾ എന്നിങ്ങനെ 30 സ്കൂളുകളിൽ നിന്നുമാണ് 2824 കുട്ടികൾ പരീക്ഷ എഴുതിയത്കോതമംഗലം മണ്ഡലത്തിൽ സെന്റ് അഗസ്റ്റിൻ സ്കൂളിൽ പരീക്ഷ എഴുതിയ 415 കുട്ടികളും വിജയിച്ചു. അതിൽ 116 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. . 99.5 ശതമാനത്തിനും മുകളിലാണ് വിജയം ഉണ്ടായത്.സർക്കാർ മേഖലയിലും എയ്ഡഡ് / അൺ എയ്ഡഡ് മേഖലയിലും ആദിവാസി മേഖലയിലും മികച്ച വിജയമാണ് കുട്ടികൾ നേടിയത്.
മികച്ച വിജയം നേടിയ കുട്ടികളെയും മെച്ചപെട്ട നിലയിൽ പരിശീലിപ്പിച്ചെടുത്ത അദ്ധ്യാപകരെയും,എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിയ രക്ഷിതാക്കളെയുമെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ കോതമംഗലം സെന്റ് അഗസ്റ്റിൻ സ്കൂളിലും / 100% വിജയം കൈവരിച്ച ചെറുവട്ടൂർ ഗവൺമെന്റ് സ്കൂളിലുമെത്തി സ്കൂൾ അധികൃതരെയും, കുട്ടികളെയും എം എൽ എ അനുമോദിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള കെ വി തോമസ്, അഡ്വക്കേറ്റ് ജോസ് വർഗീസ്, പിടിഎ, എം പി ടി എ ഭാരവാഹികൾ ഉൾപ്പെടെ സന്നിഹിതരായിരുന്നു.ഏറ്റവും