Connect with us

Hi, what are you looking for?

NEWS

നിര്‍ദ്ധനരെ ചേര്‍ത്തുപിടിക്കാനും ആവശ്യഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണം; മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം

കോതമംഗലം : നിർദ്ധനരെ ചേർത്തുപിടിക്കാനും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണമെന്നത് കാലഘട്ടത്തിൻ്റ ആവശ്യമായി കാണണമെന്ന്
മുൻ എം എൽ എ എൽദോ എബ്രഹാം ആഹ്വാനം ചെയ്തു.
സി പി ഐ കോതമംഗലം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങൾക്ക് ഓണക്കോടിയും ഓണകൈനീട്ടവും നൽകി ആദരിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എൽദോ എബ്രഹാം.
മുതിർന്ന പാർട്ടി സഖാക്കളുടെ പ്രവർത്തന പരിചയവും അനുഭവ സമ്പത്തും പാർട്ടിക്ക് കരുത്തുപകരുന്നതാക്കാനുള്ള ഇടപെടുലുകളുണ്ടാകണം. പ്രായവും രോഗവും ബാധിച്ചവർക്കു നേരെ കാരുണ്യത്തിൻ്റെ കൈകൾ നീട്ടാൻ ആർദ്രതയുള്ള മനസുകളുടെ ഉടമയായ കമ്യൂണിസ്റ്റുകാരൻ്റെ ജീവിതം സമർപ്പിക്കണം.ജനകീയ അംഗീകാരം നേടാൻ പാർട്ടി പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. ക്യാൻസർ അടക്കമുളള രോഗങ്ങൾ ബാധിച്ചവർക്ക് പാലിയേറ്റീവ് സഹായവും കിഡ്നി രോഗം ബാധിച്ചവർക്ക് ഡയാലിസിനുള്ള സംവിധാനവും
ഒരുക്കാൻ തയാറാകണം. വേദനിക്കുന്നവനെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഉത്തമ കമ്യൂണിസ്റ്റായി മാറാൻ നാം ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും എൽദോ എബ്രഹാം ആഹ്വാനം ചെയ്തു.

ജന ജീവിതത്തെ ബാധിക്കുന്ന പൊതു ആവശ്യങ്ങൾക്കായി നിലകൊള്ളാനും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകാനും കഴിയുന്നതോടൊപ്പം
കാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം ലോക്കൽ അതിർത്തിയിൽ നിന്നുള്ള മുതിർന്ന അംഗങ്ങൾ ഓണക്കോടിയും ഓണകൈനീട്ടവും എൽദോ എബ്രഹാമിൽ നിന്നും ഏറ്റുവാങ്ങി.
സി പി ഐ കോതമംഗലം ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻസണ്ണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, ജില്ലാ കൗൺസിൽ അംഗം എം കെ രാമചന്ദ്രൻ, വർഗ ബഹുജന സംഘടന നേതാക്കളായ എം എസ് ജോർജ്, പി എം ശിവൻ, പി എ അനസ്, റ്റി എച്ച് നൗഷാദ്, എം എസ് അലിയാർ , നിതിൻ കുര്യൻ, എ എം ജോയി,
ഷിബു കെ ജെ, പി ജി അനിൽകുമാർ, സിറിൻ ദാസ്, ഗീത രാജേന്ദ്രൻ, സുമ ശിവൻ, കെ എ സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. സി കെ ജോർജ് സ്വാഗതവും സിജോ വർഗീസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :നേര്യമംഗലം ഇഞ്ചതൊട്ടിയിൽ കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു. ഇഞ്ചതൊട്ടിയിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തുക്കുപാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. നേര്യമംഗലം വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾതുക്കുപാലത്തിന് സമീപം...

NEWS

കോതമംഗലം: ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ QAS പ്രക്രിയയിൽ A+ ഗ്രേഡ് ലഭിച്ചു കേരളത്തിലെ മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും അംഗീകാരം നൽകുന്നതിനുമായി...

NEWS

കോതമംഗലം :കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുമായി 6, 13,76,444.86/- രൂപയുടെ 7 പദ്ധതികൾ നടപ്പിലാക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി തൈകൾ ഉൾപ്പെടെയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു....

NEWS

കോതമംഗലം: ഉപജില്ല കായിക മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൂഹ് ആണ് നായയുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് നൂഹിനെ ആശുപത്രിയിലെത്തിച്ച്...

NEWS

വാരപ്പെട്ടി: ജലവിതരണം വിച്ഛേദിച്ച പൈപ്പ് ശരിയായ രീതിയില്‍ അടക്കാത്തതിനാല്‍ വാരപ്പെട്ടിയില്‍ കുടിവെള്ളം പാഴാകുന്നു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തു കൂടി ഇളങ്ങവത്തേക്കുള്ള റോഡിനരികില്‍ വട്ടപ്പറമ്പിലാണ് അഞ്ച് വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന്...

NEWS

കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍നിന്ന്  വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചു. നാല് പേര്‍ പിടിയില്‍. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍...

error: Content is protected !!