കോതമംഗലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗലൂരു കമ്മനഹള്ളി ഇത്തിയൽ പരേൽ വീട്ടിൽ ജോസ് വർഗീസ് (45) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ കുട്ടമംഗലം പിറക്കുന്നം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും യൂറോപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോൾ അറസ്റ്റിലായ ജോസിന്‍റെയും മറ്റ് നാല് പ്രതികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പലപ്പോഴായി 400000 രൂപയാണ് കൈമാറ്റം ചെയ്ത് വാങ്ങിയത്. പണം വാങ്ങിയ ശേഷം ജോലി തരപ്പെടുത്തി കൊടുക്കാതെയും, പണം തിരിച്ചു നൽകാതെയും കബളിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ.പി.സിദ്ധിഖ്, എ.എസ്.ഐ പി.എ.സുധീഷ്, സി.പി.ഒ പി.എൻ.ആസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.
You May Also Like
ACCIDENT
കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...
NEWS
കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട് ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു....
CRIME
കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...
NEWS
കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...