കോതമംഗലം : നൽകുന്ന ബിരുദങ്ങളേക്കാൾ വിലമതിക്കേണ്ടത് മനുഷ്യത്വം ഉള്ള വിദ്യാർത്ഥികളെ സംഭാവന ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആണെന്ന് കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എസ് അയൂബ്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അമ്പത്തിയെട്ടാമത് ബിരുദ കോഴ്സ് പൂർത്തീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. കടന്നു വന്ന വഴികളെ മറന്നു പോകാത്ത മൂല്യബോധമുള്ള എഞ്ചിനീയർമാരെ ആണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവരത്തോടൊപ്പം വിവേകവുമുള്ള വിദ്യാർത്ഥി കൾക്ക് മാത്രമേ ജീവിതമാകുന്ന യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം നടത്തി നിലനിൽക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. എ.എഞ്ചിനീയറിംഗ് കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ സംസാരിച്ചു.
ചിത്രം :കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അമ്പത്തിയെട്ടാമത് ബിരുദകോഴ്സ് പൂർത്തീകരണ സമ്മേളനം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എസ് അയൂബ് ഉത്ഘാടനം ചെയ്യുതു സംസാരിക്കുന്നു.