Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ പൊതു പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി.

എറണാകുളം: ടിപിആർ 36.87, പ്രതിദിന പൊസിറ്റീവ് 3204. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. ടിപിആർ 30ന് മുകളിൽ തുടരുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കോവിഡ് പ്രതിരോധത്തിൽ അലംഭാവവും ക്വാറന്റീനിലെ വിട്ടുവീഴ്ച്ചയും ഒരുതരത്തിലും പാടില്ലെന്ന് യോഗം അഭ്യർത്ഥിച്ചു.

ജനുവരി ഒന്നിന് ജില്ലയിൽ പ്രതിദിന 400 പൊസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചാം തീയതി കേസുകൾ ആയിരവും 12ന് രണ്ടായിരത്തി ഇരുന്നൂറും പിന്നിട്ടു. ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തത് 3204 കേസുകൾ. ജനുവരി ഒന്നിന് 5.38 ആയിരുന്ന ടി.പി.ആറാണ് ജനുവരി 16ന് 36.87ലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടിപിആർ 33.59. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞവരുടെ എണ്ണം രണ്ടാഴ്ച്ചയ്ക്കുള്ളിൽ 3600ൽ നിന്നും 17656ലേക്ക് ഉയർന്നു.

ഈ സാഹചര്യത്തിൽ ശ്വസനപ്രശ്നങ്ങളും പനിയുമായെത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. വാക്സിനേഷ൯ വേഗത്തിലാക്കും. രണ്ടാം തരംഗ വേളയിലേതിന് സമാനമായി ചികിത്സാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. വാക്സിനേഷ൯ വേഗത്തിൽ പൂർത്തീകരിക്കും. സർവസജ്ജമായ കോവിഡ് കൺട്രോൾ റൂം തിങ്കളാഴ്ച്ച പ്രവർത്തനം തുടങ്ങും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായവരെ ഉടനെ രംഗത്തിറക്കും.

സർക്കാർ ഓഫീസുകളും പ്രൊഫഷണൽ കോളേജുകളുമടക്കം 11 സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം രോഗികളായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണയിലെ പോലെ വർധനയില്ല. നിലവിൽ ഐ.സി.യു അടക്കം ബെഡുകളുടെ ലഭ്യതയിൽ പ്രശ്നമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ 2903 കോവിഡ് കിടക്കകളുള്ളതിൽ 630 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിലെ 524 കോവിഡ് കിടക്കകളിൽ 214 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് പ്രാദേശികാടിസ്ഥാനത്തിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണമെന്ന് യോഗം നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. അമ്പലമുകളിൽ ഓക്സിജ൯ കിടക്കകളോട് കൂടിയ കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനവും ശക്തിപ്പെടുത്തും. കൂടുതൽ ആംബുലൻസുകളുടെ സേവനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണം. മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ്, ടെലിമെഡിസി൯, ഹെൽപ് ഡെസ്ക് എന്നിവയുടെ പ്രവർത്തനവും ശാക്തീകരിക്കും.

താലൂക്ക് ആശുപത്രികളിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഔട്ട്പേഷ്യന്റ് വിഭാഗം ആരംഭിക്കും. കോവിഡ് പോസിറ്റീവ് ആയ ലക്ഷണങ്ങളില്ലാത്ത രോഗികൾ ഹോം ക്വാറന്റീ൯ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. കൂടുതൽ രോഗലക്ഷണങ്ങൾ ഉള്ളവരെ അമ്പലമുകൾ കോവിഡ് കെയർ സെന്ററിലും ആവശ്യം വന്നാൽ ആശുപത്രികളിലേക്കും മാറ്റും. ജില്ലയിലെ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു.

വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുപരിപാടികൾ ഒഴിവാക്കി ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവും വൈകിട്ട് പുറത്തിറക്കി. ഇതു പ്രകാരം ജില്ലയിൽ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവയ്ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. സർക്കാർ യോഗങ്ങളും പരിപാടികളും ഓൺലൈനായി നടത്തണം. ഷോപ്പിംഗ് മാളുകളിൽ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാ൯ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ എം. അനിൽ കുമാർ, സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു , ജില്ലാ മെഡിക്കൽ ഓഫീസർ വി. ജയശ്രീ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

error: Content is protected !!