കോതമംഗലം: കഴിഞ്ഞ ഏഴ് വർഷത്തോളമായി ഒരു വിദ്യാഭ്യാസ ഉപദേഷ്ടാവെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് ജീവിത വഴിയിലേക്ക് ഒരു വാതിൽ തുറക്കുന്നതാണ്
എഫാത്ത എഡ്യൂക്കേഷൻ കൺസൾട്ടൻസി. പ്ലസ് ടു എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും കരിയർ പാതയിലെ ഒരു വഴിത്തിരിവാണ്. മെഡിസിൻ, എഞ്ചിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കൽ, നിയമം, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ അനുയോജ്യമായ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ എഫാത്ത വിദ്യാർത്ഥികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നു.
കോതമംഗലം റവന്യു ടവറിൽ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ച എഫാത്ത എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ഉദ്ഘാടനം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. കോതമംഗലം എം.എൽ.എ ആന്റണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, കോതമംഗലം നഗരസഭ ചെയർമാൻ ടോമി, മുനിസിപ്പൽ കൗൺസിലർമാരായ നൗഷാദ്, ഷമീർ പനക്കൽ, എ ജി ജോർജ്, , ബ്ലോക്ക് പഞ്ചായത്ത് കോട്ടപ്പടി ഡിവിഷർ മെമ്പർ ആശ അജിൻ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി , കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ്റ് ചാക്കോ, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു തുടങ്ങിയവർ പങ്കെടുത്തു.