കോതമംഗലം : മരം വീണ് കൊച്ചി-മധുര ദേശീയ പാത തടസ്സപ്പെട്ടു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയായിരുന്നു സംഭവം. നേര്യമംഗലം പാലത്തിന് സമീപം വനത്തിനുള്ളിൽ നിന്നിരുന്ന ഒരു പന റോഡിനു കുറുകെ വീഴുകയായിരുന്നു. കോതമംഗലത്ത് നിന്നും സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസറുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തി പന മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സേനാംഗങ്ങളായ വിൽസൺ പി.കുര്യാക്കോസ്, കെ.എ.ഷംസുദീൻ, ആർജയകൃഷ്ണൻ, വിഷ്ണുദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
