Connect with us

Hi, what are you looking for?

NEWS

വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ല കായിക മേള കോതമംഗലത്ത് : ആന്റണി ജോൺ എം.എൽ.എ

കോതമംഗലം : റവന്യൂ ജില്ല കായിക മേള നവംബർ ഇരുപത്തി ഒന്ന് മുതൽ ഇരുപത്തിമൂന്ന് വരെ കോതമംഗലത്ത് . വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ല കായിക മേള കോതമംഗലത്ത് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. കോതമംഗലം മാർ ബേസിൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം ജില്ലയിൽ വിദ്യഭ്യാസ വകുപ്പ് നടത്തുന്ന 2 മത്തെ മേളയാണ് കായിക മേള. നവംബർ 21 മുതൽ 23 വരെ കോതമംഗലം മാർ അത്തനേഷിയസ്  കോളേജ് ഗ്രൗണ്ടിൽ വെച്ചു നടക്കും.

മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ, എം.പിമാരായ അഡ്വ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, കെ ബാബു, ടി.ജെ വിനോദ്, ഉമ തോമസ്, അഡ്വ. പി.വി ശ്രീനിജിൻ, അഡ്വ. അനൂപ് ജേക്കബ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ജില്ലാ കലക്ടർ രേണു രാജ് തുടങ്ങിയവർ രക്ഷാധികാരികളായ സംഘാടകസമിതിയുടെ ചെയർമാൻ ആന്റണി ജോൺ എം.എൽ.എ യാണ് . കോതമംഗലം മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം വൈസ് ചെയർമാനും ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമാണ്.

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ് അധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് കെ എ, കെ വി തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ റിൻസ് റോയ്, അഡ്വ. ജോസ് വർഗീസ്, റോസിലി ഷിബു എന്നിവർ പങ്കെടുത്തു. മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി സോമി പി മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ വിവിധ സ്കൂൾ പ്രധാന അധ്യാപകർ, സംഘടനാ പ്രതിനിധികൾ മുതലായവർ പങ്കെടുത്തു.

കൗൺസിലർമാർ ചെയർമാന്മാരായും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം നൽകും. കുട്ടികൾക്ക് വേണ്ട താമസ സൗകര്യവും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എല്ലാ വേദികളും വൈദ്യ സഹായവും തയ്യാറാക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

error: Content is protected !!