കോതമംഗലം : വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി. നാല് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള എംഎ കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. 90 സ്കൂളുകളിൽ നിന്നായി നിരവധി കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സങ്ങൾ
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് ഓടെയാണ് ആരംഭിച്ചത്. കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി ഉത്ഘാടനം ചെയ്തു വൈ. ചെയർപേഴ്സൺ സിന്ധു ഗണേഷൻ അധ്യക്ഷതവഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, അഡ്വ. ജോസ് വർഗീസ്, നഗരസഭ പ്രതിപക്ഷനേതാവ് എ ജി ജോർജ്ജ് കോതമംഗലം എ ഇ ഒ സജീവ് കെ ബി , മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഫാദർ പി ഒ പൗലോസ്, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, സെൻ്റ് ആഗസ്റ്റിൻ ഹയർ സെക്കൻ്ററി ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ,
കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായിക മേള കൺവീനർ ജോർജ്ജ് ജോൺ, അധ്യാപക സംഘടനാ പ്രതി നിധി നിയാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സ്കൂൾ
കായിക മേളയിൽ വർഷങ്ങളായി ആധിപത്യം പുലർത്തുന്നത്
കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളാണ് അത് കൊണ്ട് തന്നെ ശ്രദ്ധേയമായ കായിക മത്സരങ്ങളാണ് എം എ കോളജ് ഗ്രൗണ്ടിൽ 4 ദിവസങ്ങളിൽ നടക്കുക.
