കോതമംഗലം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ തലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ നൽകി പഠനം സൗകര്യം ഉറപ്പ് വരുത്തി. ആന്റണി ജോൺ എംഎൽഎ വിദ്യാർത്ഥിക്ക് ടെലിവിഷൻ കൈമാറി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം,ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്,മേഖല സെക്രട്ടറി ബേസിൽ മാത്യൂസ്,യാസർ മുഹമ്മദ്,റഷീദ് മുളമ്പേൽ,കെ കെ ശശി എന്നിവർ പങ്കെടുത്തു.
