കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തെരുവിൽ കഴിയുന്നവർക്കുമായി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു. മുപ്പതാം ദിവസം ആന്റണി ജോൺ എം എൽ എ ഭക്ഷണ വിതരണത്തിന് നേതൃത്വം കൊടുത്തു. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ്, മുൻസിപ്പൽ കൗൺസിലറും മേഖല സെക്രട്ടറിയുമായ എൽദോസ് പോൾ, പ്രസിഡന്റ് രഞ്ജിത് സി ടി,എസ് എഫ് ഐ ഏരിയ സെക്രട്ടറി ജോജിഷ് ജോഷി,ജിവിൻ ജോസ് എന്നിവർ പങ്കെടുത്തു.
