കോതമംഗലം : മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർ തോമ ചെറിയ പള്ളിയിൽ വെച്ച് ത്രിദിന ഡ്രൈവ് ത്രൂ വാക്സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർ തോമാ ചെറിയപള്ളിയങ്കണത്തിൽ വെച്ച് അവരവർ വന്ന വാഹനങ്ങളിൽ തന്നെ ഇരുന്ന് കൊവീഷീൽഡ് വാക്സിൻ എടുക്കുന്നതിനുള്ള ക്രമീകരണം സെപ്റ്റംബർ 3 , 4 ,5 ( വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്നു. പൊതു ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വാക്സിനേഷൻ എടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ക്രമീകരണം നടപ്പാക്കിയിരിക്കുന്നത്.
വാക്സിൻ എടുക്കാൻ വരുന്നവർ ആധാർകാർഡും, ആധാർ കാർഡ് നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്. 18 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. ഫോൺ : 8111910022.