കോതമംഗലം: പുന്നേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനും കുട്ടമ്പുഴ തട്ടേക്കാട് റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്ക് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. മൂന്നോളം ആനകൾ കളപ്പാറ ഭാഗത്തുനിന്നു കയറി രണ്ടാം വാർഡ് കൃഷ്ണപുരം ജനവാസ മേഖലയിലും പുന്നേക്കാടിന് സമീപത്തെത്തി കൃഷികൾ നശിപ്പിക്കുകയും ചെയ്തു . സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി ആന്റണി ജോൺ എം എൽ എ യും ജനപ്രതിനിധികളും, വനം വകുപ്പ് ഉദ്യോഗസ്ഥരും ഈ പ്രദേശങ്ങൾ സന്ദർശിക്കുകയും പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ ആലോചനായോഗം ചേരുകയും ചെയ്തു.യോഗത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ആനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനും പുന്നേക്കാട് തട്ടേക്കാട് റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് ബീന റോജ ,കോതമംഗലം റെയിഞ്ച് ഓഫീസർ പി എ ജലീൽ ,വാർഡ് മെമ്പർമാരായ ജിജോ ആന്റണി,അൽഫോൻസാ സാജു, സാബു വർഗീസ്, എം എസ് ശശി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.