Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ 187.75 കോടി രൂപയുടെ 5 കുടിവെള്ള പദ്ധതികൾക്ക്  സ്റ്റേറ്റ് ലെവൽ അംഗീകാരം : ആന്റണി ജോൺ എം എൽ എ.

 

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 187.75 കോടി രൂപയുടെ 5 കുടിവെള്ള പദ്ധതികൾക്ക് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി കുടിവെള്ള പദ്ധതി – 83.10 കോടി, പല്ലാരിമംഗലം കുടിവെള്ള പദ്ധതി – 42.19,കവളങ്ങാട് കുടിവെള്ള പദ്ധതി – 31.54 കോടി,കീരംപാറ കാളകടവ് കുടിവെള്ള പദ്ധതി – 22.62, കോട്ടപ്പടി കുടിവെള്ള പദ്ധതി – 8.30 കോടി എന്നിങ്ങനെ 187.75 കോടി രൂപയുടെ 5 കുടിവെള്ള പദ്ധതികൾക്കാണ് സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗീകാരം നല്കിയത്.

നെല്ലിക്കുഴി പഞ്ചായത്തിലും കോതമംഗലം മുൻസിപ്പാലിറ്റിയിലുമായി നടപ്പിലാക്കുന്ന നെല്ലിക്കുഴി കുടിവെള്ള പദ്ധതിയുടെ ഭാഗമായി 8323 പുതിയ കണക്ഷൻ ലഭ്യമാക്കും. അതോടൊപ്പം പഴയ കണക്ഷനുകൾ വിപുലീകരിക്കും.9 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള നിലവിലെ ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം 8 ദശലക്ഷം കപ്പാസിറ്റിയുള്ള പുതിയ പ്ലാന്റ് നിർമ്മിക്കും. നാലിടങ്ങളിൽ പുതിയ ടാങ്കുകൾ നിർമ്മിച്ച്  വിതരണ ശൃംഖല വിപുലമാക്കി കുടിവെള്ളമെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.പല്ലാരിമംഗലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി 3561 പുതിയ കണക്ഷൻ ലഭ്യമാക്കും. നിലവിലുള്ള കണക്ഷൻ വിപുലീകരിക്കും.

പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും,കിണറും, സ്ഥാപിക്കും.പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതോടൊപ്പം നിലവിലുള്ള ടാങ്കിലേക്ക് കൂടുതൽ വെള്ളമെത്തിച്ചും കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലാണ് പദ്ധതി.കവളങ്ങാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 4287 പുതിയ കണക്ഷൻ ലഭ്യമാക്കും. നിലവിലുള്ള കണക്ഷൻ വിപുലമാക്കും. 3.55 ദശലക്ഷം കപ്പാസിറ്റിയുള്ള പുതിയ ടീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും, വില്ലാഞ്ചിറയിലും, കൊട്ടാര മുടിയിലും നിലവിലുള്ള ടാങ്കിനോട് ചേർന്ന് രണ്ട് ലക്ഷം കപ്പാസിറ്റി ഉള്ള രണ്ട് പുതിയ ടാങ്കുകൾ നിർമ്മിക്കും.പമ്പിങ്ങ് ലൈൻ പുതുക്കി വിപുലമാക്കിയും, പമ്പ് സെറ്റുകൾ മാറ്റിയും,പമ്പിങ്ങ് ലൈൻ വിപുലമാക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.കീരംപാറ കാള കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2265 പുതിയ കണക്ഷനുകളാണ് ലഭ്യമാക്കുന്നത്.പഴയ കണക്ഷനുകൾ വിപുലീകരിക്കും.

പുന്നേക്കാട് ട്രീറ്റ്മെന്റ് പ്ലാന്റിനോട് ചേർന്ന് 6 ലക്ഷം ലിറ്ററിന്റെയും,2 ലക്ഷം ലിറ്ററിന്റേയും പുതിയ ടാങ്കുകൾ സ്ഥാപിക്കും. ഇതോടൊപ്പം വിതരണ ശൃംഖല വിപുലീകരിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2548 പുതിയ കണക്ഷനുകൾ ലഭ്യമാക്കും.ഒരു ലക്ഷം ലിറ്ററിന്റേയും, അൻപതിനായിരം ലിറ്ററിന്റേയും രണ്ട് ടാങ്കുകൾ പുതുതായി സ്ഥാപിച്ചു കൊണ്ട് വിതരണ ശൃംഖല വിപുലമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗീകാരം ലഭ്യമായ പദ്ധതികളുടെ ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭ്യമാക്കുന്നതടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

error: Content is protected !!