കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് ഇ.1478 എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
സംഘം ഓഫീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷിക്കാരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ സംഭരിച്ചു NCDC യുടെ സഹായത്തോടു കൂടി മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാർക്കറ്റ് ഫെഡുമായി സഹകരിച്ച് ആഭ്യന്തര വിദേശ വിപണികളിൽ വിപണനം നടത്തി കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ചടങ്ങിൽ
ഡോ. സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ്, (ചെയർമാൻ സർക്കിൾ സഹകരണ യൂണിയൻ) കെ.കെ. ശിവൻ സ്വാഗതം ആശംസിച്ചു.
പ്രോജക്ട‌് കോർഡിനേറ്റർ കേരള മാർക്കറ്റ് ഫെഡ്(എറണാകുളം) വി.ജി. കണ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിശിഷ്ടഥിതിയായ NCDC ചീഫ് ഡയറക്ടർ കെ. ശ്രീധരൻ സംഘാംഗങ്ങളുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,
മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ഗോപി,
മർക്കൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വി.വി. ജോണി , തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസേ ഴ്സ് കമ്പനി എം ഡി സാബു വർഗീസ്,കോതമംഗലം SCB 354 പ്രസിഡൻ്റ് കെ.കെ. വർഗീസ്, വാരപ്പെട്ടി SCB പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ, വാർഡ് മെമ്പർ ഷീല രാജീവ്
എന്നിവർ പങ്കെടുത്തു. ഡോ. സ്വാമിനാഥൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റിവ് മാർക്കറ്റിംഗ് സൊസൈറ്റി,ബോർഡ് ഓഫ് ഡയറക്ടർ ആന്റണി ഉലഹന്നാൻ കൃതജ്ഞത രേഖപ്പെടുത്തി.
