Connect with us

Hi, what are you looking for?

NEWS

ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് കന്തീലാ ശുശ്രൂഷ നടത്തി

കോതമംഗലം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി മേഖലാധിപനുമായ ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് വി.കന്തീല ശുശ്രൂഷ നടത്തി. 1982ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ ചെറിയ പള്ളിയിലായിരുന്നു ഭക്തിനിർഭരമായ വി. കന്തീല ശുശ്രൂഷ. കന്തീല എന്ന വാക്കിനു തിരി (candles ) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ആ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ കന്തീല ശുശ്രൂഷ വിപുലീകരിക്കപെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിയ്ക്കുമായും ഇത് നടത്തപ്പെടുന്നു. ഇതു അന്ത്യകൂദാശ അല്ല. സുറിയാനി പാരമ്പര്യത്തിൽ അന്ത്യകൂദാശ എന്ന ഒരു കൂദാശയും ഇല്ല.

 

ഏകദേശം ഒന്നര ഇടങ്ങഴി ഗോതമ്പുപൊടി കുഴച്ചുവയ്ക്കണം. കുഴച്ച മാവ് ഒരു കുഴിവുള്ള പ്ലേറ്റിൽ മുക്കാൽ ഇഞ്ച് കനത്തിൽ നിരത്തി ആ പാത്രത്തിന്റെ ആകൃതിയിൽ വരുത്തണം. അഞ്ചു തിരികൾ വേണം. ഒരു ഇഞ്ച് നീളമുള്ള ഈർക്കിൽ കമ്പിൽ പഞ്ഞി ചുറ്റി മുൻപ് പറഞ്ഞ പാത്രത്തിൽ കുരിശാകൃതിയിൽ കുത്തി വയ്ക്കണം. പാത്രത്തിൽ ഒഴിക്കുവാനായി സൈത്തെണയും കരുതണം. ഒരു ഉയർന്ന പ്ലാറ്റ്ഫോം ക്രമീകരിക്കണം. അതിൽ ഒരു മേശ ക്രമീകരിക്കുകയും മേശയിൽ ഈ പാത്രവും അതിന്റെ മുൻപിൽ ഒരു കുരിശും ഇരു വശങ്ങളിലും ഓരോ മെഴുകുതിരിയും മറ്റൊരു ഭാഗത്ത് ഏവൻഗേലിയോൻ പുസ്തകവും ക്രമീകരിക്കണം. രോഗി മേശയുടെ വടക്കുവശത് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം.

 

അഞ്ചു ശുശ്രൂഷകൾ ഉണ്ട്. ഒന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പ്രധാന കാർമികൻ സൈത്തെണ പാത്രത്തിൽ ഒഴിക്കുന്നു. ഏറ്റവും കിഴക്കുവശത്തുള്ള തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിൽ കുരിശു വരയ്ക്കുന്നു. ഹൂത്തോമോ ചൊല്ലി ഒന്നാം ശുശ്രൂഷ അവസാനിപ്പിക്കുന്നു. രണ്ടാം ശുശ്രൂഷ ആരംഭിക്കുമ്പോൾ മദ്ധ്യഭാഗത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കുരിശു വരയ്ക്കുന്നു. മൂന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പടിഞ്ഞാറേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കുരിശു വരയ്ക്കുന്നു. നാലാം ശുശ്രൂഷ ആരംഭിക്കുമ്പോൾ വടക്ക് വശത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു. അഞ്ചാം ശുശ്രൂഷ ആരംഭിക്കുമ്പോൾ തെക്കേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു.

 

അത് കഴിഞ്ഞു ചെവികൾ കണ്ണുകൾ ആദിയായ സ്ഥലങ്ങളിലും കുരിശു വരയ്ക്കുന്നു. പിന്നീട് എല്ലാ സഹകാർമികരും രോഗിയുടെ തലയ്ക്കൽ വന്നു നിൽക്കണം. ഒരാൾ ഏവൻഗേലിയോനും കുരിശും രോഗിയുടെ തലയ്ക്കൽ പിടിക്കണം. പട്ടക്കാർ തങ്ങളുടെ വലതുകൈ രോഗിയുടെ തലയ്ക്കൽ പിടിക്കുന്നു; പ്രധാനകാർമികൻ ഹൂത്തോമോ പ്രാർഥന നടത്തുന്നു; അതിനു ശേഷം വിശ്വാസപ്രമാണവും ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും കുക്കലിയോനും ചൊല്ലി ശുശ്രൂഷ അവസാനിപ്പിക്കുന്നു . ശുശ്രൂഷയുടെ അവസാനം അധികം വന്ന സൈത്ത് പട്ടക്കാർ പരസ്പരം പൂശുകയും പിന്നീട് ജനങ്ങളെ പൂശുകയും ചെയ്യുന്നു. മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്,പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറി തോമസ് മോസ് തീമോത്തിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ തേവോദ്യോസിയോസ്, മാത്യൂസ് മോർ അപ്രേം, സഖറിയാ മോർ പോളിക്കാർപ്പോസ് , മാത്യൂസ് മോർ അന്തിമോസ് , മർക്കോസ് മോർ ക്രിസോസ്റ്റമോസ് , യാകോബ് മോർ അന്തോണിയോസ്, കുര്യാക്കോസ് മോർ ക്ലീമീസ്, ഗീവർഗീസ് മോർ സ്തേഫാനോസ് , ഏലിയാസ് മോർ അത്താനാസിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ സഹകാർമ്മികരായി, കോറെപ്പിസ്കോപ്പാമാർ, റമ്പാൻമാർ, വൈദീകൾ, സിസ്റ്റേഴ്സ് ആയിരക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു. മാർതോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര,എബി ചേലാട്ട്, ബിനോയി മണ്ണൻചേരിൽ, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം :എറണാകുളം ജില്ലാതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.ഉദ്ഘാടനം  ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.കോതമംഗംലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

error: Content is protected !!