കോതമംഗലം : 2019 ലെ ഡോ.അംബേദ്കർ വിശിഷ്ട സേവാ നാഷണൽ അവാർഡ് പല്ലാരിമംഗലം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്. എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്‌പെക്ടർ ശ്രീ. C.P. ബഷീർ ആണ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. നിലവിൽ കല്ലൂർക്കാട് പോലീസ് സ്റ്റേഷനലിൽ സബ് ഇൻസ്‌പെക്ടറായി സേവനം നടത്തുമ്പോളാണ് ഒരു ദേശിയ ബഹുമതി ബഷീറിനെ തേടിയെത്തിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായുള്ള Dr: അംബേദ്ക്കർ ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ വിദ്യാഭ്യാസ സാമൂഹിക സേവനത്തിനുള്ള 2019 ലെ വിശിഷ്ട സേവാ നാഷണൽ അവാർഡ് ശ്രീ.C P ബഷീറിന് ലഭിച്ചിരിക്കുന്നത്.
സാമൂഹ്യ സേവനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളും, കലാലയങ്ങളും കേന്ദ്രീകരിച്ച് മികവുറ്റ ബോധവൽക്കരണ ക്ലാസുകളാണ് വിവിധ വിഷയങ്ങളിൽ ബഷീർ കൈകാര്യം ചെയ്തു വരുന്നത്. കേരള പോലീസിന്റെ അഭിമാന പദ്ധതിയായ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ അതിർത്തിയിൽ ക്ലാസുകൾ എടുത്ത് തുടങ്ങിയതായിരുന്നു ബഷീർ. വിഷയങ്ങളുടെ ഗൗരവവും, അവതരണ ശൈലിയുടെ മികവും കൊണ്ടുതന്നെ ഇന്ന് ജില്ലയ്ക്ക് പുറത്തും ബഷീറിന്റെ ക്ലാസുകൾ പ്രിയങ്കരമായി മാറി. സമൂഹ നന്മയ്ക്കായി കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ നടത്തി വരുന്ന പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ബഷീറിന് ലഭിച്ച ഈ പുരസ്‌കാരം. ഡിസംമ്പർ 8 – ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ബഷീർ അവാർഡ് ഏറ്റുവാങ്ങും.
You must be logged in to post a comment Login