കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്. നിയോജകമണ്ഡല തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാർ താളും കണ്ടം ആദിവാസി ഉന്നതിയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ
എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,പഞ്ചായത്ത് അംഗങ്ങളായ ബിൻസി മോഹനൻ,മിനി മനോഹരൻ, ശ്രീജ ബിജു,ആലീസ് സിബി,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ രാമചന്ദ്രൻ, മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ ജി,എസ് ടി പ്രോമോട്ടർ രമ്യ പ്രതീപ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ പൗലോസ്, കെ എം വിനോദ്, കാണിക്കാരൻ മാധവൻ മൊയ്‌ലി, ഊരുമൂപ്പൻ ബാലകൃഷ്ണൻ കാണ്ടൻ എന്നിവർ പങ്കെടുത്തു.
