കോതമംഗലം: പോത്തുകുട്ടി വിതരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2025, 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദി വെള്ളക്കയ്യൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടക്കൽ ആലി സിബി മേരി കുര്യാക്കോസ് ഡെയ്സി ജോയ്, ശ്രീജ ബിജു എന്നിവർ സംസാരിച്ചു. വെറ്റിനറി ഡോക്ടർ ടിനി മാർഗ്രെറ്റ് സ്വാഗതം ആശംസിച്ചു. മൃഗാശുപത്രിയിലെ ജീവനക്കാരായരാജീവ് U K, ഷേർലി എസ്, റുക്‌സാന എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. എസ് ടി വിഭാഗത്തിന് 90 എസ് സി, ഭാഗത്തിന് 102 ജനറൽ വിഭാഗത്തിന് 136 പോത്തുകുട്ടികളെയാണ് ഈ വർഷം വിതരണം ചെയ്യുന്നത്.
