Connect with us

Hi, what are you looking for?

NEWS

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് ടാബുകൾ വിതരണം ചെയ്യും: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം:കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ടാബുകൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും ശാരീരിക അവശതകൾ മൂലം നിത്യവും സ്കൂളിൽ പോകാൻ കഴിയാത്ത ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്നവരും,സ്ക്കൂൾ വിദ്യാഭ്യാസം നേടുന്നവരുമായിട്ടുള്ള മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റുള്ള ഭിന്നശേഷിക്കാരായ 38 കുട്ടികൾക്കാണ് പഠന പ്രവർത്തനങ്ങൾക്കായി ടാബ് സൗകര്യം ഏർപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ പഠന പ്രവർത്തനങ്ങളിൽ ഇവരെ സഹായിക്കുവാൻ റിസോഴ്സ് ടീച്ചർമാർ ആഴ്ചയിൽ നാല് ദിവസം സ്കൂളുകളിലും ഒരു ദിവസംഇവരുടെ വീടുകളിലെത്തി അനുരൂപീകരണം നടത്തും.

ഇത്തരത്തിൽ ഇവർക്ക് വിദ്യാലയത്തിൽ ലഭിക്കേണ്ട പഠനം നൽകുമ്പോൾ വിദ്യാലയന്തരീക്ഷം സൃഷ്ടിക്കുവാനായി തൻ്റെ ക്ലാസിലെ സഹപാഠികളെ വീട്ടിലെത്തിക്കുന്ന ചങ്ങാതിക്കൂട്ടം എന്ന പദ്ധതിക്ക് തുടക്കം കുറിക്കുക,കുട്ടികളുടെ മുറി റിസോഴ്സ് മുറിയായി ഉയർത്തുക എന്ന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കുമെന്നും എം എൽ എ പറഞ്ഞു.ടാബ് വിതരണം നാളെ (30-05-2021 ഞായർ) ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

error: Content is protected !!