Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി വില്ലേജിൽ ഡിജിറ്റല്‍ റീ സര്‍വെ നടപടികൾക്ക് തുടക്കമായി

കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾക്ക്‌ വാരപ്പെട്ടി വില്ലേജിൽ തുടക്കമായി. കോഴിപ്പിള്ളി ഒന്നാം വാർഡിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ റീ സർവ്വേയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി വില്ലേജിനെ സർവ്വേ നടപടികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
വാരപ്പെട്ടി വില്ലേജ്‌ ഉള്‍പ്പെടുന്ന 2152 ഹെക്ടറോളം വിസ്തീര്‍ണ്ണമുള്ള സ്ഥലം ഡിജിറ്റല്‍ സര്‍വെ 6 മാസം കൊണ്ട്‌ പൂര്‍ത്തികരിക്കുന്ന കര്‍മ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആവിഷ്കരിച്ചിട്ടുള്ളത്‌.

ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഹാജരാവുമ്പോള്‍ ഭൂവുടമസ്ഥര്‍ സര്‍വെ ഉദ്യോഗസ്ഥര്‍ക്ക്‌ അവരവരുടെ ഭൂമിയുടെ അതിര്‍ത്തി കാണിച്ച്‌ നല്‍കുകയും, അവകാശ രേഖകള്‍, കരം അടച്ച രസീത്‌ എന്നിവയുടെ പകര്‍പ്പ്‌ നല്‍കുകയും ചെയ്ത് കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുന്നതിന്‌ അവസരമൊരുക്കേണ്ടതാണ്‌. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞാല്‍ ഭൂവുടസ്ഥർക്ക് http://enteboomi.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
സർവ്വേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എം എസ് ബെന്നി, കെ എം സെയ്ത്, ദിവ്യാ സലി,കെ കെ ഹുസൈൻ,മുൻ പഞ്ചായത്ത് അംഗം പി വി മോഹനൻ, ഹെഡ് സർവേയർ അനിത എസ്, എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനി വിജേഷ് വി എൽ, പല്ലാരിമംഗലം എച്ച് എസ് ഇൻ ചാർജ് പ്രസാദ് എൻ കെ,വില്ലേജ് ഓഫീസർ മുഹമ്മദ്‌ ജെലീൽ, സെർവ്വേ ഓഫീസർ സന്ധ്യ എ എം എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :നേര്യമംഗലം ഇഞ്ചതൊട്ടിയിൽ കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു. ഇഞ്ചതൊട്ടിയിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തുക്കുപാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. നേര്യമംഗലം വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾതുക്കുപാലത്തിന് സമീപം...

NEWS

കോതമംഗലം: ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ QAS പ്രക്രിയയിൽ A+ ഗ്രേഡ് ലഭിച്ചു കേരളത്തിലെ മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും അംഗീകാരം നൽകുന്നതിനുമായി...

NEWS

കോതമംഗലം :കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുമായി 6, 13,76,444.86/- രൂപയുടെ 7 പദ്ധതികൾ നടപ്പിലാക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി തൈകൾ ഉൾപ്പെടെയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു....

NEWS

കോതമംഗലം: ഉപജില്ല കായിക മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൂഹ് ആണ് നായയുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് നൂഹിനെ ആശുപത്രിയിലെത്തിച്ച്...

NEWS

വാരപ്പെട്ടി: ജലവിതരണം വിച്ഛേദിച്ച പൈപ്പ് ശരിയായ രീതിയില്‍ അടക്കാത്തതിനാല്‍ വാരപ്പെട്ടിയില്‍ കുടിവെള്ളം പാഴാകുന്നു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തു കൂടി ഇളങ്ങവത്തേക്കുള്ള റോഡിനരികില്‍ വട്ടപ്പറമ്പിലാണ് അഞ്ച് വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന്...

error: Content is protected !!