Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി വില്ലേജിൽ ഡിജിറ്റല്‍ റീ സര്‍വെ നടപടികൾക്ക് തുടക്കമായി

കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾക്ക്‌ വാരപ്പെട്ടി വില്ലേജിൽ തുടക്കമായി. കോഴിപ്പിള്ളി ഒന്നാം വാർഡിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ഡിജിറ്റൽ റീ സർവ്വേയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി വില്ലേജിനെ സർവ്വേ നടപടികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

വാരപ്പെട്ടി വില്ലേജ്‌ ഉള്‍പ്പെടുന്ന 2152 ഹെക്ടറോളം വിസ്തീര്‍ണ്ണമുള്ള സ്ഥലം ഡിജിറ്റല്‍ സര്‍വെ 6 മാസം കൊണ്ട്‌ പൂര്‍ത്തികരിക്കുന്ന കര്‍മ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആവിഷ്കരിച്ചിട്ടുള്ളത്‌.

ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഹാജരാവുമ്പോള്‍ ഭൂവുടമസ്ഥര്‍ സര്‍വെ ഉദ്യോഗസ്ഥര്‍ക്ക്‌ അവരവരുടെ ഭൂമിയുടെ അതിര്‍ത്തി കാണിച്ച്‌ നല്‍കുകയും, അവകാശ രേഖകള്‍, കരം അടച്ച രസീത്‌ എന്നിവയുടെ പകര്‍പ്പ്‌ നല്‍കുകയും ചെയ്ത് കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുന്നതിന്‌ അവസരമൊരുക്കേണ്ടതാണ്‌. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞാല്‍ ഭൂവുടസ്ഥർക്ക് *http://enteboomi.kerala.gov.in* എന്ന പോര്‍ട്ടല്‍ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

സർവ്വേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എം എസ് ബെന്നി, കെ എം സെയ്ത്, ദിവ്യാ സലി,കെ കെ ഹുസൈൻ,മുൻ പഞ്ചായത്ത് അംഗം പി വി മോഹനൻ, ഹെഡ് സർവേയർ അനിത എസ്, എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനി വിജേഷ് വി എൽ, പല്ലാരിമംഗലം എച്ച് എസ് ഇൻ ചാർജ് പ്രസാദ് എൻ കെ,വില്ലേജ് ഓഫീസർ മുഹമ്മദ്‌ ജെലീൽ, സെർവ്വേ ഓഫീസർ സന്ധ്യ എ എം എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.   4.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം...

error: Content is protected !!