Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ “ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ പദ്ധതി” സംസ്ഥാനത്തിന് മാതൃക : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സമ്പൂർണ ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ആൻ്റണി ജോൺ എം എൽ എ യുടെ ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ പദ്ധതി പ്രഖ്യാപനം കോതമംഗലം ടൗൺ യു പി സ്കൂളിൽ ഓൺ ലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഇതോടെ ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ ആധുനിക പ്രീ – സ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ നടപ്പാക്കിയ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മണ്ഡലത്തിലെ സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള മുഴുവൻ പ്രീ – സ്കൂളുകൾക്കും പ്രൊജക്റ്റർ,ലാപ്ടോപ്പ്,സ്പീക്കർ, മൗണ്ടിങ്ങ് കിറ്റ് ഉൾപ്പെടെയുള്ള ഐ സി ടി ഉപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു,വി എച്ച് എസ് ഇ,എൽ എസ് എസ്,യു എസ് എസ്,എൻ എം എം എസ് പരീക്ഷകളിൽ മികവു തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള എം എൽ എ അവാർഡ് വിതരണവും നടന്നു.

ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർ പേഴ്സൺ മഞ്ജു സിജു മുഖ്യാതിഥിയായി.ചടങ്ങിൽ നഗരസഭ കൗൺസിലർമാരയ ജാൻസി മാത്യു,കെ എ നൗഷാദ്,പ്രിൻസി എൽദോസ്,കെ വി തോമസ്,ഡി ഇ ഒ കെ ലത,എഇഒ പി എൻ അനിത,ബിപിസി പി ജ്യോതിഷ്, കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ,ബെന്നി ആർട്ട് ലൈൻ, സിസ്റ്റർ ട്രീസ ജോസ്,സിസ്റ്റർ ടിസാ റാണി, ഫാദർ ജയ്സൺ ജോർജ്,എ ഇ ഷെമീദ, ലിപി പീറ്റർ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...