കോതമംഗലം: ആൻ്റണി ജോൺ എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പ്രൊജക്ടായ കൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡിജിറ്റൽ ഹൈടെക് പ്രീ സ്കൂൾ മണ്ഡലതല ഉദ്ഘാടനം കോതമംഗലം ടൗൺ യു പി സ്കൂളിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് ഹരിത ഓഫീസ് പ്രഖ്യാപനവും,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് കളിപ്പാട്ട വിതരണവും നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ് എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി.
പ്രീ പ്രൈമറി വികസനത്തിൽ കൈറ്റിൻ്റെ കാഴ്ചപ്പാട് സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ പി ജ്യോതിഷ് വിശദമാക്കി.ചടങ്ങിൽ ഡി ഇ ഒ ലതാ കെ,റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജോജു, പൂർവ്വ വിദ്യാർത്ഥി എൽദോസ് ഔസേപ്പ്,റഹീം അയിരൂർപ്പാടം,എം എ കോളേജ് എൻ എസ് എസ് യൂണിറ്റ് ടീച്ചർ ഇൻ ചാർജ് ജാനി എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ഉഷ സി എം സ്വാഗതവും,പി ടി എ പ്രസിഡൻ്റ് എം എം അനസ് കൃതജ്ഞതയും പറഞ്ഞു.