കോതമംഗലം : സെന്റ്. ജോസഫ്സ് ധർമഗിരി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ധർമഗിരി ഹോം കെയർ പദ്ധതിയുടെ മൂന്നാം വാർഷികം ആചരിച്ചു. മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ്. ജോസഫ്സ് മദർ ജനറൽ മദർ. ഫിലോമി MSJ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. സി. ജോസ്മിൻ MSJ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. റോബിൻ ജോർജ്, ഹോസ്പിറ്റൽ അസി. അഡ്മിനിസ്‌ട്രേറ്റർ സി. ഡെറ്റി MSJ, ഹോം കെയർ സർവീസ് ഇൻചാർജ് ഡോ. സി. ലിവീന MSJ, എന്നിവർ സംസാരിച്ചു.
കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആശുപത്രിയിൽ നേരിട്ട് എത്തുവാൻ പ്രയാസം അനുഭവിക്കുന്ന രോഗികളെ വീടുകളിൽ അവരുടെ അടുത്ത് ഡോക്ടറുടെ നേതൃത്വത്തിൽ നേരിട്ടെത്തി ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് ഹോം കെയർ. ഡോക്ടർ കൺസൾട്ടേഷൻ, നഴ്സുമാരുടെ പരിചരണം, ലാബ് സേവനങ്ങൾ, ഫിസിയോതെറാപ്പി, അവശ്യ മരുന്നുകളുടെ വിതരണം, മറ്റു സേവനങ്ങളായ യൂറിൻ ട്യൂബ് ചെയ്ഞ്ച്, റയ്ൽസ് ട്യൂബ് ചെയ്ഞ്ച്, ഡ്രസ്സിങ്, വൂണ്ട് കെയർ, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാണ്. മൂന്നാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ മേഖലകളിലേക്ക് ഹോം കെയർ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. സി. ജോസ്മിൻ MSJ അറിയിച്ചു…