Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഡി എഫ് ഒ മാർ ഉറപ്പുവരുത്തണം:- താലൂക്ക് വികസന സമിതി യോഗം

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ പ്രത്യേകമായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലം,മൂന്നാർ, മലയാറ്റൂർ ഡി എഫ് ഒ മാരുടെയും, ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെയും ചുമതലയിൽ വരുന്ന പ്രദേശങ്ങളാണ് കോതമംഗലം മണ്ഡലത്തിലെ കീരമ്പാറ,കോട്ടപ്പടി,പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകൾ. മണ്ഡലത്തിലെ ഈ അഞ്ചു പഞ്ചായത്തുകളിൽ വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി ട്രഞ്ച്,ഹാങ്ങിങ് ഫെൻസിങ്, ഫെൻസിങ് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കുന്നതിനായിട്ടാണ് സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പദ്ധതികളുടെ സമയബന്ധിതവും കാര്യക്ഷമമായ പൂർത്തീകരണം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഡി എസ് ഒ മാർ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും യോഗം നിർദ്ദേശിച്ചു.

പെരിയാർ വാലി -മുവാറ്റുപുഴ വാലി കനാലുകളിൽ വെള്ളത്തിന്റെ ലഭ്യത സമയബന്ധിതമായി ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു.

ടൗണിലെ ട്രാഫിക് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് പോലീസ്,മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗത്തിൽ വിശദീകരിച്ചു.ബൈപ്പാസ് റോഡിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ശുപാർശകൾ കൃത്യമായി നടപ്പിലാക്കണമെന്നും, ഭാരവാഹനങ്ങളെ ടൗണിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

ട്രാഫിക് കമ്മിറ്റി ശുപാർശകളുമായി ബന്ധപ്പെട്ടുള്ള ടൗണിലെ സ്ഥലങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകിയിട്ടുള്ളതായും മോട്ടോർ വാഹന പ്രതിനിധികൾ യോഗത്തെ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ്, പോലീസ്,നഗരസഭ എന്നിവർ കൂടിയാലോചിച്ച് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു .

വടാട്ടുപാറ,മണികണ്ഠൻചാൽ,നേര്യമംഗലം, ആവോലിച്ചാൽ തുടങ്ങിയ മേഖലകളിൽ പതിവ് അപേക്ഷകളിൽ മേൽ സ്വീകരിച്ച നടപടികൾ,സ്ഥിതിവിവരക്കണക്കുകൾ, പട്ടയ നടപടികളുടെ പുരോഗതി എന്നിവ പ്രതിനിധി വിശദീകരിച്ചു.

തങ്കളം – തൃക്കാരിയൂർ, നെല്ലിക്കുഴി -നാഗഞ്ചേരി കനാൽ ബണ്ട് റോഡുകളുടെ ടെൻഡർ ആയിട്ടുള്ളതായും, നിർമ്മാണം വേഗത്തിൽ ആരംഭിക്കുമെന്നും പെരിയാർ വാലി അധികൃതർ അറിയിച്ചു.
ഇളമ്പ്ര -മുളവൂർ കനാൽ ബണ്ട് റോഡ് 2.5 കിലോമീറ്റർ വർക്ക് തുടങ്ങാനുണ്ടെന്ന് പി വി ഐ പി പ്രതിനിധി യോഗത്തിൽ അറിയിച്ചു.
പുന്നേക്കാട് ജംഗ്ഷൻ ഭാഗത്തെ ടൈൽസ് വർക്ക്, സ്ലാബ് വർക്ക് എന്നിവ എം എൽ എ ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ചതായി പിഡബ്ല്യുഡി(റോഡ്സ് )പ്രതിനിധി അറിയിച്ചു.145 കിലോമീറ്റർ വരുന്ന വർക്കുകൾ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി ചെയ്തുവരുന്നു. ഊന്നുകൽ,നാടുകാണി,പെരുമണ്ണൂർ തുടങ്ങിയ മലയോര മേഖലകളിലെ റോഡുകളുടെ സൈഡുകളിലെ കാടുകൾ വെട്ടി ക്ലിയർ ചെയ്തു വരുന്നു. ടൗൺ റോഡുകൾ 9 എണ്ണവും, കോട്ടപ്പടിയിലെ വർക്കിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ചു. തൃക്കാരിയൂർ- വടക്കുംഭാഗം റോഡ് മണ്ണ് മാറ്റി ക്ലിയർ ആക്കി വരുന്നു. റോഡ് പുറമ്പോക്ക് കയ്യേറ്റം പരിശോധിക്കുന്നതിന് 15 മീറ്റർ വീതി വരുന്നതിന്റെ ബൗണ്ടറി തിട്ടപ്പെടുത്തുന്നതിന് താലൂക്ക് ഓഫീസിന്റെ സഹായം ആവശ്യമാണ്.തൃക്കാരിയൂർ-നാടുകാണി റോഡിന്റെ വർക്ക് ആരംഭിച്ചതായും,സിവിൽ സ്റ്റേഷനു മുന്നിൽ തങ്കളം -കോഴിപ്പിള്ളി ബൈപ്പാസ് റോഡിലെ വർക്കുമായി ബന്ധപ്പെട്ട വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റണമെന്നും പി ഡബ്ല്യു ഡി പ്രതിനിധി ആവശ്യപ്പെട്ടു .
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ പ്രശ്നങ്ങൾ ഉള്ളതായും, സൈൻബോർഡ് സ്ഥാപിക്കുന്നതിന് പ്രോജക്ട് സമർപ്പിച്ചിട്ടുള്ളതായും തൃക്കാരിയൂർ- വേട്ടാമ്പാറ റോഡ് വർക്കിനെ കുറിച്ചും പിഡബ്ല്യുഡി പ്രതിനിധി വിശദീകരിച്ചു.
ആയക്കാട്- മുത്തംകുടി റോഡിൽ 5 കിലോമീറ്റർ ഭാഗം ടാറിങ് കഴിഞ്ഞതായും, മുത്തംകുഴി ഭാഗത്ത് റോഡിന്റെ വൈഡനിങ് വർക്കുകൾ നടത്തുന്നതിന് 20-40 സെന്റീമീറ്റർ താഴ്ച്ചയിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ തകരാർ സംഭവിക്കുന്നതിനാൽ നിർത്തിവച്ചിട്ടുള്ളതായും, മുത്തംകുഴി ജംഗ്ഷനിൽ കാന നിർമ്മാണം അതിർത്തി നിർണയത്തിന് ശേഷം മാത്രം പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളൂവെന്നും,അതിർത്തി നിർണയിക്കുന്നതിന് താലൂക്ക് സർവ്വേയുടെ സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്നും പിഡബ്ല്യുഡി (NH) വിഭാഗം പ്രതിനിധി യോഗത്തിൽ അറിയിച്ചു.

മുനിസിപ്പാലിറ്റിയിൽ പകർച്ചവ്യാധി നിയന്ത്രണത്തിൽ ആണെന്നും, മുൻസിപ്പാലിറ്റിയിൽ വിവിധ വാർഡുകളിൽ ക്യാൻസർ നിർണയ ക്യാമ്പുകൾ പതിനാറാം തീയതി മുതൽ ആരംഭിച്ച തായും ജനുവരി നാലാം തീയതി മെഗാ ക്യാമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തുന്നുണ്ടെന്നും താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു.

കോതമംഗലം – പെരുമണ്ണൂർ റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് മുടക്കം കൂടാതെ നടക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു.

നഗരത്തിലെ ട്രാഫിക് സംവിധാനവുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികൾക്ക് തുടർച്ച വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.ബൈപ്പാസ് റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് കണ്ടെയ്നർ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് കോൺട്രാക്ട് ഏറ്റെടുത്ത് നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും,എൻഎച്ച് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പ് ലൈൻ അശാസ്ത്രീയമായി സ്ഥാപിച്ചതിനാൽ വേനൽക്കാലത്ത് നഗരസഭയിലും, കവളങ്ങാട് പഞ്ചായത്ത് മേഖലയിലും കുടിവെള്ള വിതരണം ഭാവിയിൽ തടസ്സപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും, ടി വിഷയവുമായി ബന്ധപ്പെട്ട് എൻ എച്ച് അധികൃതരുമായി ചർച്ച ചെയ്യപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു . പിഡബ്ല്യുഡി എൻ എച്ച് റോഡ് സൈഡുകൾ സ്വകാര്യ വ്യക്തികൾ കയ്യേറുന്നത് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും,പി വി ഐ പി മെയിൻ കനാലിലെ ടണൽ നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നും, കനാലുകൾ നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും,മുനിസിപ്പൽ റോഡുകളിൽ സൈൻബോർഡുകൾ സ്ഥാപിക്കുമെന്നും,പിഡബ്ല്യുഡി റോഡുകളിൽ ബന്ധപ്പെട്ട വകുപ്പ് സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു .

പിഡബ്ല്യുഡി റോഡിനു വശങ്ങളിലുള്ളവരുടെ ലിസ്റ്റ്,സ്ഥലത്തിന്റെ സ്കെച്ച് എന്നിവ പരിശോധിച്ച് കയ്യേറ്റം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
റോഡിന്റെ വീതി 15 സെന്റീമീറ്റർ ഉണ്ടോയെന്നത് മലയിൻകീഴ് മുതൽ അളക്കേണ്ടി വരും. താലൂക്ക് സർവേയറുടെ സഹായം ഇതിനാവശ്യമാണ് കൂടാതെ കയ്യേറ്റം ഉണ്ടെങ്കിൽ പൊളിച്ചു നീക്കുന്നതിന് പോലീസ്,റവന്യൂ വകുപ്പുകളുടെ സഹായം ആവശ്യമാണ്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് കത്ത് നൽകുവാൻ യോഗം നിർദ്ദേശിച്ചു. ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ ഉൾപ്പെടെ വാരപ്പെട്ടി പഞ്ചായത്തിലെ 5 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിൽ കനാലുകളുടെ മെയിന്റനൻസ് വർക്കിന്റെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും, എം വി ഐ പി കനാലുകളുടെ മെയിന്റനൻസ് വർക്ക് അടിയന്തിരമായി പൂർത്തീകരിക്കുന്നതിനും, എട്ടാം മൈൽ കണിയാൻകുടി റോഡിന്റെ വിവിധ മേഖലകളിൽ മണ്ണെടുപ്പ് വ്യാപകമാണെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ജനുവരി മാസത്തോടുകൂടി കനാലുകളിൽ കൂടി വെള്ളം തുറന്നു വിടുന്നതായിരിക്കുമെന്നും, ഫണ്ടിന്റെ അപര്യാപ്തത മൂലം അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്തതായും എം വി ഐ പി പ്രതിനിധി യോഗത്തിൽ അറിയിച്ചു.
പി പി റോഡ് മെയിന്റനൻസ് വർക്ക് ചെയ്യാനുള്ളതായും, റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനായുള്ള വർക്കുകൾ ഉടൻ ആരംഭിക്കുമെന്നും പിഡബ്ല്യുഡി പ്രതിനിധി യോഗത്തിൽ അറിയിച്ചു. മണ്ണെടുപ്പ് സംബന്ധിച്ച ആവശ്യമെങ്കിൽ സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് മൈനോളജി ആൻഡ് ജിയോളജിക്കും, ജില്ലാ കളക്ടർക്കും റിപ്പോർട്ട് ചെയ്യാമെന്ന് തഹസിൽദാർ യോഗത്തിൽ അറിയിച്ചു.

ആനക്കയം റോഡിന്റെ ടെൻഡർ നടപടി സ്വീകരിക്കണമെന്നും, പിണവൂർ കുടി മേഖലയിൽ ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ നിന്നും അനുമതി ലഭ്യമാക്കുന്നതിനും എംഎൽഎ ഇടപെടണമെന്നും, ബസ് സർവീസ് പിണവൂർ കൂടിയിൽ നിന്നും കളമശ്ശേരി ബസ് റൂട്ട് അനുവദിക്കണമെന്നും, പൂയംകുട്ടിയിൽ നിന്നുള്ള ബസ് എം സി റോഡ് വഴി കോട്ടയം മെഡിക്കൽ കോളേജ് വരെയും സർവീസ് ആരംഭിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു .

പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന് കെ എസ് ആർ ടി സി സി എം ഡി യുടെ അനുവാദം ആവശ്യമാണെന്ന് കെഎസ്ആർടിസി പ്രതിനിധി യോഗത്തിൽ അറിയിച്ചു.
കെഎസ്ആർടിസിയുമായി കൂടിയാലോചിച്ച് ബസ് സർവീസ് ആരംഭിക്കുന്നതിന് വേണ്ട സംവിധാനം ഏർപ്പെടുത്തുന്നതിന് യോഗം നിർദേശിച്ചു.

നേര്യമംഗലം വില്ലേജിലെ പട്ടയ ഭൂമികളിൽ മരം മുറിക്കുന്നതിനുള്ള അപേക്ഷകളിൽ സർവേ സ്കെച്ചിൽ മരങ്ങൾ ഡി മാർക്ക് ചെയ്യാത്തതിനാൽ റേഞ്ച് ഫോറസ്റ്റിൽ നിന്നും അനുവാദം ലഭിക്കുന്നില്ലാത്ത സാഹചര്യമാണുള്ളതെന്നും, പരിഹാരനടപടികൾ സ്വീകരിക്കണമെന്നും നേര്യമംഗലം വില്ലേജിൽ റീ സർവ്വേ നടപടികൾ ആരംഭിക്കണമെന്നും യോഗത്തിൽ ആവിശ്യമുയർന്നു.നേര്യമംഗലം വില്ലേജിൽ നിന്നും മരങ്ങൾ ഡി മാർക്ക് ചെയ്ത സ്കെച്ച് ലഭിക്കാത്തതിനാലാണ് അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാൻ കഴിയാത്തതെന്നും, മറ്റ് വില്ലേജുകളിൽ നിന്നും മരത്തിന്റെ ലൊക്കേഷൻ അടയാളപ്പെടുത്തി ലഭിക്കാനുണ്ടെന്നും,36 മരങ്ങൾ മുറിക്കുന്നതിനാണ് അപേക്ഷയെ ന്നും ഫോറസ്റ്റ് പ്രതിനിധി അറിയിച്ചു.
നേര്യമംഗലം വില്ലേജിൽ റീ സർവേ കഴിഞ്ഞിട്ടില്ലാത്തതിനാലാണ് സർവ്വേ നമ്പർ തിട്ടപ്പെടുത്തി സ്കെച്ചിൽ മരങ്ങൾ മാർക്ക് ചെയ്ത് നൽകാൻ സാധിക്കാത്തതെന്നും, മരങ്ങൾ മുറിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകുന്നതിന് നിയമപരമായ സർക്കുലറോ, ഉത്തരവുകളോ ഉണ്ടെങ്കിൽ ലഭ്യമാക്കണമെന്നും, പുറമ്പോക്ക് ഏരിയ ഉൾപ്പെടുന്നത് സംബന്ധിച്ച പരിശോധന ആവശ്യമാണെന്നും തഹസിൽദാർ യോഗത്തിൽ അറിയിച്ചു.

മലയോരമേഖലയിലെ പിഡബ്ല്യുഡി റോഡുകൾ,മെയിന്റനൻസ് വർക്കുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും, പ്രധാന ജംഗ്ഷനുകളിൽ സൈൻബോർഡുകൾ സ്ഥാപിക്കുന്നതിനും, ആന ശല്യവുമായി ബന്ധപ്പെട്ട പരിഹാര നടപടികൾ വേഗത്തിൽ ആക്കണമെന്നും, ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട നെല്ലിമറ്റം -ഊന്നുകൽ റോഡിലെ പൈപ്പ് ലൈൻ വർക്കുകൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കൊണ്ടിമറ്റം, ചീക്കോട്,പാലമറ്റം മേഖലകളിലെ പട്ടയ നടപടികൾ വേഗത്തിൽ ആക്കണമെന്നും, നെല്ലിക്കുഴി – നാഗഞ്ചേരി കനാൽ ബണ്ട് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വർക്ക് കോൺട്രാക്ട് ആയിട്ടുള്ളതായും, മഴ മാറിയതിനുശേഷം ആരംഭിക്കുമെന്നും പി വി ഐ പി പ്രതിനിധി അറിയിച്ചു.

പട്ടയ വിഷയവുമായി ബന്ധപ്പെട്ട് ബഹുമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ജനുവരി ആദ്യ വാരം ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതായി എൽ എ സ്പെഷ്യൽ തഹസിൽദാർ യോഗത്തിൽ അറിയിച്ചു.

കോതമംഗലം താലൂക്ക് ഹോസ്പിറ്റലിൻറെ പരിസരത്ത് അനധികൃത പാർക്കിങ്ങിന് എതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
പിഡബ്ല്യുഡി വർക്കുകൾക്കായി സിവിൽ സ്റ്റേഷനു മുന്നിൽ ന്യൂ ബൈപ്പാസ് റോഡിൽ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു .

താലൂക്ക് വികസന സമിതിയിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങലിൽമേൽ സമയബന്ധിതമായി പരിഹാരം ഉറപ്പുവരുത്തണമെന്നും, മറ്റ് വകുപ്പുകളുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങൾ ആണെങ്കിൽ വകുപ്പുകൾ തമ്മിലുള്ള സമയബന്ധിതമായ കൂടിയാലോചന ഉറപ്പുവരുത്തണമെന്നും യോഗം നിർദ്ദേശിച്ചു .

ആന്റണി ജോൺ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ മായ എം,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരായ പി കെ ചന്ദ്ര ശേഖരനായർ, സിബി മാത്യു, കാന്തി വെള്ളക്കയ്യൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എസ് എൽദോസ്, പി ടി ബെന്നി, എ ടി പൗലോസ്, അഡ്വ.പോൾ മുണ്ടക്കൽ,സാജൻ അമ്പാട്ട്,ബേബി പൗലോസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

CRIME

പെരുമ്പാവൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ലാപ്‌ടോപ്പ് മോഷണം. അസം മൊറിഗാന്‍ സ്വദേശി ഉബൈദുള്ള (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് ലാപ്‌ടോപ്പ് മോഷണത്തിന് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ടൗണില്‍...

NEWS

പെരുമ്പാവൂർ : ഗ്രാമയാത്ര യുടെ മൂന്നാം ദിനം 103 വീടുകൾ എൽദോസ് കുന്നപ്പള്ളി എംഎൽഎ സന്ദർശിച്ചു . പെരുമാനി ഭാഗത്ത് കഞ്ചാവും , മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചു പോകുന്നത് വ്യാപകമാണെന്നും , അക്രമ...

NEWS

കോതമംഗലം : പങ്കാളിത്ത പദ്ധതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും പൂർണ്ണമായി അനുവദിക്കുക, ലീവ്...

NEWS

കോതമംഗലം : സെന്റ് ജോസഫ് ഹൈസ്കൂളിൽ വെളിയേച്ചാൽ 87 -) മത് വാർഷികവും,രക്ഷകർതൃദിനവും,ദീർഘകാലത്തെ സ്തുതർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക സിസ്റ്റർ ഷീബ ജോസഫിനും, സീനിയർ അധ്യാപിക റെജിമോൾ ജോസഫിനും...

NEWS

കോതമംഗലം: കറുകടം മാവിൻ ചുവട്ടിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് തീപിടിച്ച് കത്തിയത് കോതമംഗലത്ത് നിന്നും ഗ്രേഡ് എ എസ് റ്റി ഒ എം അനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന അണച്ചു. സേനാംഗങ്ങളായ...

NEWS

കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട എൽദോസ് വർഗീസിന്റെ മാതാപിതാക്കളെ എ എ റഹീം എം പി (രാജ്യസഭ)സന്ദർശിച്ചു.ആന്റണി ജോൺ എം എൽ എ,എഫ് ഐ ടി ചെയർമാൻ ആർ അനിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളാരം കുത്ത് കുടിയിൽ പുത്തൻപുര ജയൻ ( കാക്കനാട്ട് ബാബു ) – സുജാത ദമ്പതികളുടെ വീടാണ് ശനിയാഴ്ച രാവിലെ കത്തി നശിച്ചത്. വീടിനകത്തുണ്ടായിരുന്ന...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണവൂർ കുടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ്...

ACCIDENT

പെരുമ്പാവൂർ: തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്....

NEWS

കോതമംഗലം : എ എ റഹീം എം പി (രാജ്യസഭ) അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി -ആനന്ദൻ കുടി പി ഡബ്ല്യൂ ഡി റോഡിന്റെ നിർമ്മാണ...

error: Content is protected !!