കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ് അധ്യക്ഷനായി .
പഞ്ചായത്ത് സെക്രട്ടറി ഷാജു പോൾ പഞ്ചായത്തിൻ്റെ വികസന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ റിസോഴ്സ് പേഴ്സൺ എ.ടി രാജിവ് സർക്കാരിൻ്റെ വികസന റിപ്പോർട്ട് അവതരിപ്പിച്ചു .
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് ,ഡോ. അഭിലാഷ് കൃഷ്ണൻ ,സി ഡി എസ് ചെയർപേഴ്സൺ ഉഷ ശശി ,ഐ സി ഡി എസ് സൂപ്പർ വൈസർ സിന്ദു വി ശങ്കർ എന്നിവർ പ്രസംഗിച്ചു .അസിസ്റ്റൻ്റ് സെക്രട്ടറി സുനീഷ് ജോസഫ് സ്വാഗതവും പഞ്ചായത്ത് മെമ്പർ സജി ആൻ്റണി നന്ദിയും പറഞ്ഞു .
ചടങ്ങിനോട് അനുബന്ധിച്ച് എം എൽ എ വികസനരേഖ പ്രകാശനം ചെയ്തു.



























































