Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കില്‍ ഡെങ്കിപ്പനി വ്യാപകം

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കി. രോഗവാഹികളായ കൊതുക് പെരുകാനുള്ള സാഹചര്യം പൊതുവേ ഉണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ട്. റബര്‍ തോട്ടങ്ങളിലും പൈനാപ്പിള്‍ തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. വീടുകളുടേയും സ്ഥാപനങ്ങളുടേയും പരിസരങ്ങളും കൃഷിയിടങ്ങളും നിരന്തരം നിരീക്ഷിച്ച് ഉറവിട നശീകരണം നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

ജലജന്യരോഗമായ മഞ്ഞപ്പിത്തവും താലൂക്കില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധമായ വെള്ളമാണെന്നും ഉറപ്പാക്കണം. ഭക്ഷണപാനിയങ്ങള്‍ വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

You May Also Like

NEWS

കോതമംഗലം : കോഴിപ്പിള്ളി പുഴയുടെ താഴെ വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ഒന്നിലെ പരത്തരക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും അപകടത്തിൽപ്പെട്ടു. പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ ഭാര്യ ജോമി (36), മകൾ 10 ക്ലാസ്...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

NEWS

കോതമംഗലം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ് ) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളേജായി 8-ാം സ്ഥാനം...

NEWS

  കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും...

NEWS

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ഊന്നുകല്‍ പോലിസ് കേസ്സെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. കേസ്സെടുത്ത് മൂന്നാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്‍റെ ഭാക്ഷ്യം.പ്രതികൾ ഭരണകക്ഷിയിലും...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് പട്ടാപകലും റോഡിൽ കാട്ടാനയുടെ സ്ഥിരം സാന്നിത്ഥ്യം. യാത്രക്കാർ ഭീതിയിൽ. മാമലക്കണ്ടം – പഴമ്പിള്ളിച്ചാൽ റോഡിൽ മരവെട്ടിച്ചാൽ ഭാഗത്താണ് കഴിഞ്ഞ ദിവസം പകൽ റോഡിൽ കാട്ടാന തമ്പടിച്ചത്.റോഡിന് ചേർന്നുള്ള പ്രദേശത്തും ഇവ...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ അവിടെത്തന്നെ ഉത്പാദിപ്പിച്ച് എടുക്കുക എന്ന ലക്ഷ്യത്തോടെ കോമ്പൗണ്ടിലുള്ള 25 സെൻറ് സ്ഥലം ഒരുക്കി പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിന്റെ...

NEWS

പെരുമ്പാവൂർ : ജനവിരുദ്ധ നയങ്ങളാണ് പിണറായി സർക്കാരിൻറെ മുഖമുദ്രയെന്നും നീതിയും നിയമവാഴ്ചയും കേരളത്തിൽ പാടെ തകർന്നിരിക്കുകയാണെന്നും എഐസിസി പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.പോലീസ് നിഷ്ക്രിയമാവുകയും ,വികസന...

NEWS

കോതമംഗലം : ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും, കമ്മീഷന്റെ ശുപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപ മാക്കുന്നതിനായി ഈ മാസം 17-ാം...

NEWS

കോതമംഗലം: കോതമംഗലത്ത് പഴയ പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് അനാഥമായ അവസ്ഥയില്‍. ടൗണിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം....

NEWS

കോതമംഗലം : വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുകയും സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പും വകുപ്പുമന്ത്രിയും അവരുടെ ക്രൂരമായ നിഷ്ക്രിയത്വം അവസാനിപ്പിക്കണം എന്ന് ഇൻഫാം സംസ്ഥാന സമിതിക്കു വേണ്ടി...

error: Content is protected !!